കൊച്ചി: പ്രഥമ സീസണ് ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബികെഎല്‍) പോരാട്ടത്തിന്റെ രണ്ടാം ദിനത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് ബോയ്സ് ടീമും കാലിക്കട്ട് വാരിയേഴ്സ് ഗേള്‍സ് ടീമും അപരാജിത കുതിപ്പ് തുടര്‍ന്നു.
അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ അവസാന നിമിഷം വരെ പൊരുതിയ ആലപ്പുഴ ഡോള്ഫിന്സിനെതിരേ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ കാലിക്കട്ട് വാരിയേഴ്സ് (56-54) ജയം സ്വന്തമാക്കി.
അണ്ടര്‍-14 ബോയ്സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്സിനെതിരെ 47-45ന് കാലിക്കട്ട് വാരിയേഴ്സ് വെന്നിക്കൊടി പാറിച്ചു. മറ്റൊരു മത്സരത്തില്‍ തൃശൂര്‍ ടസ്കേഴ്സിനെ 41-37ന് തോല്‍പ്പിച്ച് കൊച്ചി സ്റ്റാലിയന്‍സ് രണ്ടാം ജയം നേടി.
അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം ക്യാപ്പിറ്റല്‍സിനെ 51-38ന് തകര്‍ത്ത് കാലിക്കട്ട് വാരിയേഴ്സ് മേധാവിത്വം പുലര്‍ത്തി. അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സ് 62-55ന് ആലപ്പുഴ ഡോള്‍ഫിന്‍സിനെ തോല്‍പ്പിച്ചു. അണ്ടര്‍-14 ഗേള്‍സില്‍ കോട്ടയം ബൈസണ്‍സിനെ 60-34നു തൃശൂര്‍ ടസ്കേഴ്സ് കീഴടക്കി.