Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BLMFinancial

ബിഎൽഎം സാമ്പത്തിക തിരിമറി കേസ്: ചെയർമാൻ പ്രേംകുമാറിന് ജാമ്യം

കോഴിക്കോട്: ആയിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ ബിഎൽഎം കേസിൽ അറസ്റ്റിലായ സ്ഥാപക ചെയർമാൻ പ്രേംകുമാറിന് കോടതി ജാമ്യം അനുവദിച്ചു. ചെന്നൈയിൽ നിന്ന് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ വിട്ടയച്ചത്.

നിയമപരമായി പാലിക്കേണ്ട ഒരുവിധ നടപടിക്രമങ്ങളും അറസ്റ്റിൽ പാലിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പൂർണമായും അംഗീകരിച്ചു. അറസ്റ്റിന്‍റെ കൃത്യമായ കാരണവും സാഹചര്യങ്ങളും പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും അറസ്റ്റ് വിവരം അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ നിശ്ചിത ചട്ടപ്രകാരം അറിയിച്ചില്ലെന്നുമുള്ള കാര്യങ്ങൾ കോടതി ഗൗരവത്തിലെടുത്തു. നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.

അതേസമയം, ക്രൈംബ്രാഞ്ചിന്‍റേത് കള്ളക്കേസാണെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും ജാമ്യം ലഭിച്ചതിനു ശേഷം പ്രേംകുമാർ പ്രതികരിച്ചു. കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടരുകയാണ്.

Latest News

Corehub Up