Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BLMSociety

ബിഎല്‍എം സൊസൈറ്റിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം, നിക്ഷേപങ്ങള്‍ സുരക്ഷിതം: സിഒഒ

കോഴിക്കോട്: ബിഎല്‍എം സൊസൈറ്റിയെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും സൈാസൈറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വി.പി. സെയ്തലവി, ജനറല്‍ മാനേജര്‍ വി.എസ്. കാര്‍ത്തിക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവിലുള്ള കേസ് സൊസൈറ്റിക്കെതിരെയല്ല. സൊസൈറ്റി സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ആര്‍. പ്രേംകുമാറിനെതിരെയാണ്. നിലവില്‍ ഡയറക്ടര്‍മാര്‍ക്കെതിരെയോ സൊസൈറ്റി ചെയര്‍മാനെതിരെയോ കേസുകള്‍ ഇല്ല. നിലവില്‍ കരുണാമൂര്‍ത്തി എന്നയാളാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുള്ളത്.

2002ലെ മള്‍ട്ടി സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൈാസൈറ്റീസ് ആക്ട് പ്രകാരം തുടര്‍ച്ചയായി രണ്ടു തവണ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു കഴിഞ്ഞാല്‍ പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കണമെങ്കില്‍ മൂന്നാംതവണ വിട്ടുനില്‍ക്കണം. ഇതുപ്രകാരം ആര്‍. പ്രേംകുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറിനില്‍ക്കുകയാണെന്ന് സിഒഒ പറഞ്ഞു.

വ്യാജപരാതിയിലാണ് ആര്‍. പ്രേംകുമാറിനെ കൈക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തുക തിരിച്ചുനല്‍കിയില്ലെന്ന പരാതി ഇതുവരെയും ഉണ്ടായിട്ടില്ല. നിക്ഷേപകര്‍ ആവശ്യപ്പെടുന്ന സമയത്തു തന്നെ പണം തിരിച്ചു നല്‍കാന്‍ സൊസൈറ്റി പൂര്‍ണമായും സന്നദ്ധമാണ്. സൊസൈറ്റി സാമ്പത്തികമായി സുരക്ഷിതമാണ്. നിക്ഷേപം സ്വീകരിച്ചതിനേക്കാള്‍ കൂടുതല്‍ മൂല്യമുള്ള വസ്തുവകകള്‍ സൊസൈറ്റിക്ക് ആസ്തിയായിട്ടുണ്ട്. നിക്ഷേപകരുടെ പണമെല്ലാം സൊസൈറ്റിയില്‍ സുരക്ഷിതമാണ്. നിക്ഷേപകരുടെ ആവശ്യകത പരിഗണിച്ച് കാലാവധി കഴിയുന്നതിനു മുന്നേയും പണം തിരിച്ചു നല്‍കുന്നുണ്ട്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിഎല്‍എമ്മിനെ തകര്‍ക്കാന്‍ മറ്റു ചിലര്‍ സൊസൈറ്റിയിലെ മുന്‍ ജീവനക്കാരെ കരുവാക്കുകയാണെന്നും വി.പി. സെയ്തലവി ആരോപിച്ചു. മുന്‍ സിഇഒ നല്‍കിയ പരാതിയിലാണ് മുന്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനുശേഷം, താന്‍ നല്‍കിയത് കള്ളപ്പരാതിയാണെന്നു കാട്ടി മുന്‍ സിഇഒ ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിട്ടുണ്ട്. ഇത് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്നു തന്നെ പ്രേംകുമാറിനെ കൈംബ്രാഞ്ച് തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതെന്ന് വി.പി. സെയ്തലവി പറഞ്ഞു.

സൈസൈറ്റിയുടെ ബൈലോയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം മാത്രമേ സൊസൈറ്റി പ്രവര്‍ത്തിച്ചിട്ടുള്ളു. നിക്ഷേപം വകമാറ്റിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹതമാണ്. കൃത്യമായ ബാങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം കോടതിയെ ബോധിപ്പിക്കും.

സൊസൈറ്റിയിലെ ഒരു മുന്‍ ജീവനക്കാരന്‍ നിക്ഷേപത്തുക തിരിച്ചുകിട്ടിയില്ലെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അദ്ദേഹം സൈാസൈറ്റിയില്‍ തുക നിക്ഷേപിച്ചിട്ടില്ലെന്നും കള്ളപ്പരാതിക്കു പിന്നില്‍ നിക്ഷേപകരെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും വി.പി. സെയ്തലവി ആരോപിച്ചു. അന്വേഷണവുമായി സൊസൈറ്റി പൂര്‍ണമായും സഹകരിക്കും.

പൊലിസ് സൊസൈറ്റിക്കെതിരേ സ്വമേധയാ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആ എഫ്‌ഐആറുകളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. ഡെപ്യൂട്ടി പിആര്‍ഒ മോഹനന്‍ എടത്തനാട്ടുകരയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

Corehub Up