മൂവാറ്റുപുഴ: നഗരത്തിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സ് കാടുകയറി നശിക്കുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടമാണ് കാടുകയറി ജീര്‍ണാവസ്ഥയിലായി മാറിയിരിക്കുന്നത്.
എസ്എന്‍ഡിപി റോഡിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്. ക്വാര്‍ട്ടേഴ്സ് നവീകരിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ നഗരസഭാംഗം വി.എ. ജാഫര്‍ സാദിഖ് നേരത്തെ എറണാകുളം ജില്ലാ കളക്ടര്‍ക്കു നിവേദനം നല്‍കിയിരുന്നു.
ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലെ ഭൂരിപക്ഷം ക്വാര്‍ട്ടേഴ്സുകളും കാടുകയറി വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ എസ്എന്‍ഡിപി ജംഗ്ഷനില്‍ റോഡിനോടു ചേര്‍ന്നാണ് (സബ്ബ് ജയിലിന് എതിര്‍വശം) ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സ്. ഇവിടെ കാടുകയറിയതോടെ ഇപ്പോള്‍ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
രാത്രി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടെ നിന്നു വരുന്ന ഇഴജന്തുക്കള്‍ ഭീഷണിയായിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യം മൂലം സമീപത്ത് താമസിക്കുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരും ദുരിതത്തിലാണ്. അടിയന്തരമായി ക്വാര്‍ട്ടേഴ്സിലെ കാടെങ്കിലും വെട്ടിത്തെളിക്കണമെന്ന് വി.എ. ജാഫര്‍ സാദിഖ് ആവശ്യപെട്ടു.