Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BTech Student Death

Kozhikode

പ​ത​ങ്ക​യ​ത്ത് ബി​ടെ​ക് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

കോ​ട​ഞ്ചേ​രി: നാ​ര​ങ്ങ​ത്തോ​ട് പ​ത​ങ്ക​യ​ത്ത് ഇ​രു​വ​ഞ്ഞി പു​ഴ​യി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കാ​വ​ന്നൂ​ർ സ്വ​ദേ​ശി മാ​മ്പു​ഴ​ക്ക​ൽ അ​ബ്ദു​ൽ സ​ത്താ​റി​ന്‍റെ മ​ക​ൻ സ​ൽ​മാ​ൻ (24) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ക​ന്യാ​കു​മാ​രി അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ഥി​യാ​ണ്.

സ​ഹ​പാ​ഠി​ക​ളാ​യ ആ​റു പേ​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് നാ​ര​ങ്ങ​ത്തോ​ട് എ​ത്തി​യ​ത്. ഇ​വ​ർ ഒ​ന്നി​ച്ച് പു​ഴ​യി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും സ​ൽ​മാ​ൻ ക​യ​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നിശ​മ​ന സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് സ​ൽ​മാ​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് 30 ഓ​ളം പേ​രാ​ണ് ഇ​തു​വ​രെ മു​ങ്ങി മ​രി​ച്ച​ത്.

നി​ര​വ​ധി സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ത്തി​ൽ മൂ​ന്ന് അ​പ​ക​ട​ങ്ങ​ളെ​ങ്കി​ലും ചു​രു​ങ്ങി​യ​ത് ഉ​ണ്ടാ​വാ​റു​ണ്ട്.

Latest News

Corehub Up