Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BUS Falls

ഉ​ധം​പൂ​രി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു: 10 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ഉ​ധം​പൂ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പൂ​ർ ജി​ല്ല​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്, ഇ​തി​ൽ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ഉ​ധം​പൂ​രി​ലെ ത​ക്രി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി ആ​ഴ​ത്തി​ലു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ്ഥ​ല​ത്ത് പോ​ലീ​സും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ധം​പൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ക​ന​ത്ത പ​രി​ക്കേ​റ്റ​വ​രെ ജ​മ്മു​വി​ലെ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും മാ​റ്റി.

അ​പ​ക​ട​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ പ​ത്ത് പേ​ർ മ​ര​ണ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​ദേ​ശി​ക നി​വാ​സി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം.

 

Latest News

Corehub Up