Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BVault

അവറാച്ചന്‍റെ ‘ബി’ നിലവറ തുറന്നു

അ​​​​തി​​​​രാ​​​​വി​​​​ലെ വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ബെഡ്കോ​​​​ഫി കു​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴാ​​​​ണ് ഒ​​​​രു ഫോ​​​​ൺ​​​​സ​​​​ന്ദേ​​​​ശം പ​​​​റ​​​​ന്നു​​​​വ​​​​ന്ന​​​​ത്. കൂ​​​​ട്ടു​​​​കാ​​​​ര​​​​നും അ​​​​യ​​​​ൽ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ ഭാ​​​​ര്യ റോ​​​​സ​​​​മ്മ​​​​യാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​റാ​​​​ച്ച​​​​ൻ രാ​​​​വി​​​​ലെ കു​​​​ളി​​​​മു​​​​റി​​​​യി​​​​ൽ ബോ​​​​ധം​​​​കെ​​​​ട്ടു വീ​​​​ണെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നു​​​​മാ​​​​ണ് ന്യൂ​​​​സ്. ആ ​​​​വീ​​​​ട്ടി​​​​ൽ അ​​​​വ​​​​റാ​​​​ച്ച​​​​നും ഭാ​​​​ര്യ​​​​യു​​​​മ​​​​ല്ലാ​​​​തെ മ​​​​റ്റാ​​​​രു​​​​മി​​​​ല്ല. എ​​​​കമ​​​​ക​​​​ൾ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ പ​​​​ഠി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​ല്ല അ​​​​യ​​​​ൽ​​​​ക്കാ​​​​ര​​​​നാ​​​​യ വ​​​​ർ​​​​ക്കി​​​​ച്ച​​​​നും ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി​​​​യും നേ​​​​രം​​​​ ക​​​​ള​​​​യാ​​​​തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് ചെ​​​​ന്നു. അ​​​​വ​​​​റാ​​​​ച്ച​​​​ൻ അ​​​​ത്യാ​​​​സ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലാ​​​​ണ്. അ​​​​ദ്ദേ​​​​ഹം പ​​​​തി​​​​വാ​​​​യി ക​​​​ഴി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ൾ ഏ​​​​തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്ന് ഡോ​​​​ക്ട​​​​ർ റോ​​​​സ​​​​മ്മ​​​​യോ​​​​ടു ചോ​​​​ദി​​​​ച്ചു.

മു​​​​റി​​​​യു​​​​ടെ താ​​​​ക്കോ​​​​ലെ​​​​വി​​​​ടെ?

അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ മ​​​​രു​​​​ന്നു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഡോ​​​​ക്ട​​​​റു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മു​​​​മ്പി​​​​ൽ റോ​​​​സ​​​​മ്മ ഒ​​​​ന്നും പ​​​​റ​​​​യാ​​​​നാ​​​​വാ​​​​തെ അ​​​​മ്പ​​​​ര​​​​ന്നു നി​​​​ന്നു. ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പേ​​​​രോ, മ​​​​റ്റു​​​​ വി​​​​വ​​​​ര​​​​ങ്ങ​​​​ളോ അ​​​​വ​​​​ർ​​​​ക്ക് പി​​​​ടി​​​​യി​​​​ല്ല! എ​​​​ന്തി​​​​ന്, ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ഫോ​​​​ൺ പോ​​​​ലും എ​​​​വി​​​​ടെ​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ല! “അ​​​​ങ്ങേ​​​​ർ​​​​ക്ക് വീ​​​​ട്ടി​​​​ൽ ഒ​​​​രു പ്ര​​​​ത്യേ​​​​ക മു​​​​റി​​​​യു​​​​ണ്ട്. അ​​​​വി​​​​ടെ എ​​​​ന്നെ​​​​യും മ​​​​ക​​​​ളെ​​​​യും ക​​​​യ​​​​റ്റാ​​​​റി​​​​ല്ല. വ​​​​ല്ലാ​​​​ത്ത സ്വ​​​​ഭാ​​​​വ​​​​മാ​​​​ണ്. ഒ​​​​രു കാ​​​​ര്യ​​​​വും കൃ​​​​ത്യ​​​​മാ​​​​യി പ​​​​റ​​​​യി​​​​ല്ല. വീ​​​​ട്ടു​​​​ചെ​​​​ല​​​​വി​​​​നു​​​​ള്ള പ​​​​ണം ദി​​​​വ​​​​സ​​​​വും എ​​​​ന്നെ ഏ​​​​ല്പി​​​​ക്കും. അ​​​​തി​​​​നും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു കൊ​​​​ടു​​​​ക്ക​​​​ണം. എ​​​​നി​​​​ക്കു​​​​ള്ള തു​​​​ണി​​​​പോ​​​​ലും വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ലാ​​​​ണ് വാ​​​​ങ്ങു​​​​ന്ന​​​​ത്”- റോ​​​​സ​​​​മ്മ തേ​​​​ങ്ങി​​​​ക്ക​​​​ര​​​​ഞ്ഞു.

വ​​​​ർ​​​​ക്കി​​​​ച്ച​​​​നും മേ​​​​രി​​​​ക്കു​​​​ട്ടി​​​​യും മു​​​​ഖ​​​​ത്തോ​​​​ടു മു​​​​ഖം നോ​​​​ക്കി ത​​​​രി​​​​ച്ചു​​​​നി​​​​ന്നു. “റോ​​​​സ​​​​മ്മേ, അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ മു​​​​റി​​​​യു​​​​ടെ താ​​​​ക്കോ​​​​ലി​​​​ങ്ങു ത​​​​ന്നാ​​​​ൽ ഞ​​​​ങ്ങ​​​​ൾ മു​​​​റി തു​​​​റ​​​​ന്ന് അ​​​​ങ്ങേ​​​​രു​​​​ടെ ഗു​​​​ളി​​​​ക​​​​യും മ​​​​റ്റും എ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു വ​​​​രാം”- വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ പ​​​​റ​​​​ഞ്ഞു.
അ​​​​തു കേ​​​​ട്ട് റോ​​​​സ​​​​മ്മ പി​​​​ന്നെ​​​​യും ക​​​​ണ്ണു​​​​മി​​​​ഴി​​​​ച്ചു. ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളു​​​​റ​​​​ങ്ങു​​​​ന്ന അ​​​​വ​​​​റാ​​​​ച്ച​​​ന്‍റെ മു​​​​റി പൂ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തി​​​​ന്‍റെ താ​​​​ക്കോ​​​​ൽ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ക്കു​​​​മ​​​​റി​​​​ഞ്ഞു​​​​കൂ​​​​ടാ!

മ​​​​രു​​​​ന്നു​​​​ക​​​​ൾ മാ​​​​ത്ര​​​​ല്ലേ, പേ​​​​ഴ്‌​​​​സും ഡ​​​​യ​​​​റി​​​​യും ബാ​​​​ങ്കി​​​​ന്‍റെ പാ​​​​സ്ബു​​​​ക്കും പ​​​​റ​​​​മ്പി​​​​ന്‍റെ ആ​​​​ധാ​​​​ര​​​​വു​​​​മൊ​​​​ക്കെ ആ ​​​​മു​​​​റി​​​​യി​​​​ൽ വ​​​​ച്ച് പൂ​​​​ട്ടി താ​​​​ക്കോ​​​​ൽ എ​​​​വി​​​​ടെ​​​​യോ വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. “എ​​​ന്‍റെ വ​​​​ർ​​​​ക്കി​​​​ച്ചാ! അ​​​​ങ്ങേ​​​​രു​​​​ടെ രോ​​​​ഗ​​​​ങ്ങ​​​​ൾ, വ​​​​രു​​​​മാ​​​​നം, ക​​​​ടം, സ​​​​മ്പാ​​​​ദ്യം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചൊ​​​​ന്നും എ​​​​നി​​​​ക്കും മ​​​​ക​​​​ൾ​​​​ക്കും ഒ​​​​രു കു​​​​ന്ത​​​​വു​​​​മ​​​​റി​​​​യി​​​​ല്ല. എ​​​​ന്തെ​​​​ങ്കി​​​​ലും ചോ​​​​ദി​​​​ച്ചാ​​​​ൽ ക​​​​ടി​​​​ച്ചു​​​​കീ​​​​റാ​​​​ൻ വ​​​​രും. ആ​​​​രെ​​​​യും പേ​​​​ടി​​​​യി​​​​ല്ലാ​​​​തെ ത​​​​ന്നി​​​​ഷ്ടം പോ​​​​ലെ ജീ​​​​വി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​നാ​​​​ണ്. വീ​​​​ട്ടി​​​​ലു​​​​ള്ള പെ​​​​ണ്ണു​​​​ങ്ങ​​​​ൾ എ​​​​ന്തു ചെ​​​​യ്യാ​​​​നാ​​​​ണ്?’’- റോ​​​​സ​​​​മ്മ പി​​​​ന്നെ​​​​യും ക​​​​ണ്ണീ​​​​ർ പൊ​​​​ഴി​​​​ച്ചു.

തു​​​​റ​​​​ക്കാ​​​​ത്ത വാ​​​​തി​​​​ൽ

റോ​​​​സ​​​​മ്മ​​​​യു​​​​ടെ സ​​​​ങ്ക​​​​ടം ക​​​​ണ്ട​​​​പ്പോ​​​​ൾ വ​​​​ർ​​​​ക്കി​​​​ച്ച​​​​ന് ഒ​​​​ന്നും മി​​​​ണ്ടാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. അ​​​​വ​​​​രെ​​​​പ്പോ​​​​ലൊ​​​​രു പാ​​​​വം ഭാ​​​​ര്യ എ​​​​ന്തു ചെ​​​​യ്യാ​​​​നാ​​​​ണ്? കു​​​​ളി​​​​മു​​​​റി​​​​യി​​​​ൽ വീ​​​​ണു ബോ​​​​ധം​​​​കെ​​​​ട്ടു​​​​പോ​​​​യ അ​​​​വ​​​​റാ​​​​ച്ച​​​​ന് എ​​​​ന്തെ​​​​ങ്കി​​​​ലും സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ ചി​​​​ല​​​​പ്പോ​​​​ൾ ചി​​​​കി​​​​ത്സാ​​​​രേ​​​​ഖ​​​​ക​​​​ളും ആ​​​​ധാ​​​​ർ​​​​ കാ​​​​ർ​​​​ഡു​​​​മൊ​​​​ക്കെ പോ​​​​ലീ​​​​സി​​​​നും മ​​​​റ്റ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​രും. അ​​​​വ​​​​യൊ​​​​ക്കെ ക​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ന്താ​​​​ണൊ​​​​രു മാ​​​​ർ​​​​ഗം? അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ നി​​​​ല​​​​വ​​​​റ​​​​മു​​​​റി​​​​യു​​​​ടെ താ​​​​ക്കോ​​​​ൽ കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ത​​​​ക് പൊ​​​​ളി​​​​ച്ച് അ​​​​ക​​​​ത്തു ക​​​​യ​​​​റി​​​​യാ​​​​ലോ? അ​​​​തു നാ​​​​ണ​​​​ക്കേ​​​​ടാ​​​​ണ്. പക്ഷേ, ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ത​​​​ന്നി​​​​ഷ്ട​​​​ക്കാ​​​​രാ​​​​യ ഭ​​​​ർ​​​​ത്താ​​​​ക്ക​​​​ന്മാ​​​​രു​​​​ള്ള വീ​​​​ടു​​​​ക​​​​ളി​​​​ൽ വേ​​​​റെ മാ​​​​ർ​​​​ഗ​​​​മി​​​​ല്ല. ഇ​​​​ത്ത​​​​രം ആ​​​​ൺ​​​​സിം​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​യ്യാ​​​​താ​​​​കു​​​​മ്പോ​​​​ഴാ​​​​ണ് വീ​​​​ട്ടു​​​​കാ​​​​ർ കു​​​​ഴ​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന​​​​ത് - വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ചി​​​​ന്തി​​​​ച്ചു.

അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ ‘ബി’ ​​​​നി​​​​ല​​​​വ​​​​റ

ഒ​​​​ടു​​​​വി​​​​ൽ, അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ മു​​​​റി ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ചു തു​​​​റ​​​​ക്കാ​​​​ൻ റോ​​​​സ​​​​മ്മ അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കി. വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ അ​​​​യ​​​​ൽ​​​​ക്കാ​​​​രാ​​​​യ ര​​​​ണ്ടു പേ​​​​ർ​​​​ക്കൊ​​​​പ്പം അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി പ്ര​​​​ധാ​​​​ന മു​​​​റി​​​​യു​​​​ടെ ക​​​​ത​​​​കി​​​ന്‍റെ പൂ​​​​ട്ടു പൊ​​​​ളി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. “അ​​​​ന​​​​ന്ത​​​​പു​​​​രി​​​​യി​​​​ലെ ‘ബി’ ​​​​നി​​​​ല​​​​വ​​​​റ പോ​​​​ലെ ഇ​​​​വി​​​​ടെ​​​​യും നി​​​​ധി വ​​​​ല്ല​​​​തും കാ​​​​ണു​​​​മോ?”- വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രു​​​​വ​​​​ൻ പ്ര​​​​ത്യാ​​​​ശ​​​​യോ​​​​ടെ ചോ​​​​ദി​​​​ച്ചു. അ​​​​വ​​​​രു​​​​ടെ തെ​​​​ല്ലു​​​​നേ​​​​ര​​​​ത്തെ പ്ര​​​​യ​​​​ത്ന​​​​ഫ​​​​ല​​​​മാ​​​​യി ക​​​​ത​​​​കി​​​​ന്‍റെ പൂ​​​​ട്ടു ത​​​​ക​​​​ർ​​​​ന്നു.

അ​​​​വാ​​​​ച്ച​​​​ന്‍റെ മു​​​​റി ഒ​​​​ര​​​​ത്ഭു​​​​ത നി​​​​ല​​​​വ​​​​റ​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു ഓ​​​​ഫീ​​​​സ് ടേ​​​​ബി​​​​ൾ, ബു​​​​ക്ക് ഷെ​​​​ൽ​​​​ഫ്, വ​​​​ലി​​​​യൊ​​​​രു ഷോ​​​​ക്കേ​​​​സ്- ഇ​​​​ത്ര​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഓ​​​​ഫീ​​​​സ് മേ​​​​ശ​​​​യു​​​​ടെ ഒ​​​​രു ഭാ​​​​ഗ​​​​ത്ത് ഭ​​​​ര​​​​ണി​​​​യി​​​​ൽ പ​​​​ത്തു​​​​രൂ​​​​പ​​​​യു​​​​ടെ പ​​​​ഴ​​​​യ നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ നി​​​​റ​​​​ച്ചു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​ക​​​​യാ​​​​ണ്. മേ​​​​ശ​​​​യു​​​​ടെ മ​​​​റ്റൊ​​​​രു ഭാ​​​​ഗ​​​​ത്ത് വൈ​​​​ദ്യു​​​​തി, വാ​​​​ട്ട​​​​ർ​​​​ബി​​​​ല്ലു​​​​ക​​​​ളു​​​​ടെ ര​​​​സീ​​​​തു​​​​ക​​​​ൾ വൃ​​​​ത്തി​​​​യാ​​​​യി പി​​​​ൻ​​​​ചെ​​​​യ്തു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. പ​​​​ഴ​​​​യ പ​​​​ത്ര​​​​ങ്ങ​​​​ൾ അ​​​​ടു​​​​ക്കി​​​​ക്കെ​​​​ട്ടി മ​​​​റ്റൊ​​​​രി​​​​ട​​​​ത്ത് ഭി​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ത്ത് സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രു ചെ​​​​റി​​​​യ ബു​​​​ക്ക്ഷെ​​​​ൽ​​​​ഫി​​​​ൽ കു​​​​റെ പ​​​​ഴ​​​​യ ഡ​​​​യ​​​​റി​​​​കള്‍ ക​​​​ണ്ടു. ഡ​​​​യ​​​​റി​​​​ക​​​​ളെ​​​​ല്ലാ റ​​​​ബ​​​​റി​​​​ന്‍റെ വെ​​​​ട്ടു​​​​ക​​​​ണ​​​​ക്കും വ​​​​രു​​​​മാ​​​​ന​​​​വും കൃ​​​​ത്യ​​​​മാ​​​​യി എ​​​​ഴു​​​​തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു!

ഓ​​​​ഫീ​​​​സ് ടേ​​​​ബി​​​​ളി​​​ന്‍റെ ഡ്രോ​​​​ക​​​​ളു​​​​ടെ പൂ​​​​ട്ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത് അ​​​​വ തു​​​​റ​​​​ന്ന​​​​പ്പോ​​​​ൾ, അ​​​​താ- അ​​​​തി​​​​നു​​​​ള്ളി​​​​ൽ അ​​​​നേ​​​​കം ഗു​​​​ളി​​​​ക​​​​ക​​​​ൾ, മ​​​​രു​​​​ന്നു​​​​കു​​​​പ്പി​​​​ക​​​​ൾ, സി​​​​ഗരറ്റ്‌ പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ൾ! ​​​​ഗു​​​​ളി​​​​ക​​​​ക​​​​ളു​​​​ടെ ക​​​​വ​​​​റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് അ​​​​വ​​​​യെ​​​​ല്ലാം ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യാ​​​​ണെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യ​​​​ത്. അ​​​​വ​​​​റാ​​​​ച്ച​​​​ൻ ഗു​​​​ളി​​​​ക​​​​ക​​​​ൾ ക​​​​ഴി​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ത്തി​​​​യി​​​​ട്ട് ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യെ​​​​ന്ന​​​​ർ​​​​ഥം. എ​​​​ന്താ​​​​യാ​​​​ലും പു​​​​തി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ൾ, ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ൾ, പാ​​​​സ്ബു​​​​ക്ക്, എ​​​​ടി​​​​എം കാ​​​​ർ​​​​ഡ്, പ​​​​ണം എ​​​​ന്നി​​​​വ​​​​യൊ​​​​ന്നും എ​​​​ങ്ങു​​​​മി​​​​ല്ലെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യി.

വീ​​​​ട്ടു​​​​കാ​​​​ര​​​​ന്‍റെ പ​​​​ണം എ​​​​വി​​​​ടെ?

നി​​​​രാ​​​​ശ​​​​യോ​​​​ടെ വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​പ്പോ​​​​ർ അ​​​​വ​​​​റാ​​​​ച്ച​​​ന്‍റെ ഭാ​​​​ര്യ പ​​​​രി​​​​ഭ്ര​​​​മി​​​​ച്ചു​​​​ നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണു ക​​​​ണ്ട​​​​ത്. അ​​​​വ​​​​റാ​​​​ച്ച​​​​ന് ഒ​​​​രു മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ വേ​​​​ണം. അ​​​​മ്പ​​​​തി​​​​നാ​​​​യ​​​​രം രൂ​​​​പ ഉ​​​​ട​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കൊ​​​​ടു​​​​ക്ക​​​​ണം. പ​​​​ക്ഷേ, പൈ​​​​സ എ​​​​വി​​​​ടു​​​​ന്ന്, എ​​​​ങ്ങ​​​​നെ​​​​യെ​​​​ടു​​​​ക്കും? അ​​​​വ​​​​റാ​​​​ച്ച​​​ന്‍റെ ബാ​​​​ങ്കി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​വി​​​​ടെ​​​​യാ​​​​ണ്? സേ​​​​വിം​​​​ഗ്സി​​​​ൽ എ​​​​ത്ര പ​​​​ണ​​​​മു​​​​ണ്ട്? ഫി​​​​ക്സ​​​​ഡ് ഡെ​​​​പ്പോ​​​​സി​​​​റ്റ് എ​​​​ത്ര​​​​യു​​​​ണ്ട്? എ​​​​ടി​​​​എം കാ​​​​ർ​​​​ഡ് എ​​​​വി​​​​ടെ​​​​യാ​​​​ണ്? അ​​​​തി​​​ന്‍റെ ന​​​​മ്പ​​​​ർ എ​​​​ന്താ​​​​ണ്? മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് വ​​​​ല്ല​​​​തു​​​​മു​​​​ണ്ടോ? ഒ​​​​രു നി​​​​ശ്ച​​​​യ​​​​വു​​​​മി​​​​ല്ല. അ​​​​വ​​​​റാ​​​​ച്ച​​​​ന്‍റെ ആ​​​​ധാ​​​​ർ​​​​ കാ​​​​ർ​​​​ഡ് പോ​​​​ലും എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന​​​​റി​​​​യാ​​​​ത്ത ഭാ​​​​ര്യ റോ​​​​സ​​​​മ്മ എ​​​​ന്തു പ​​​​റ​​​​യാ​​​​നാ​​​​ണ്?

സ​​​​മ​​​​യം ക​​​​ള​​​​യാ​​​​നി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ വ​​​​ർ​​​​ക്കി​​​​ച്ച​​​​ൻ​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പൈ​​​​സ​​​​യ​​​​ട​​​​ച്ചു.
“ഇ​​​​തുകൊ​​​​ണ്ടാ​​​​യി​​​​ല്ല. പ​​​​ണം ഇ​​​​നി​​​​യും വേ​​​​ണ്ടി​​​​വ​​​​രും. നി​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ​​​​യ​​​​ടു​​​​ത്തു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്കു​​​​ക​​​​ളി​​​​ലും മ​​​​റ്റും പോ​​​​യി അ​​​​വ​​​​റാ​​​​ച്ച​​​​ന് അ​​​​വി​​​​ടെ​​​​യെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും അ​​​​ക്കൗ​​​​ണ്ടോ, ഡെപ്പോ​​​​സി​​​​റ്റോ​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ചു നോ​​​​ക്ക്!’’- വ​​​​ർ​​​​ക്കി​​​​ച്ച​​​​ന്‍റെ ഉ​​​​ചി​​​​ത​​​​ജ്ഞ​​​​യാ​​​​യ ഭാ​​​​ര്യ മേ​​​​രി​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു. 

Latest News

Corehub Up