Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babar Azam

റി​സ്‌​വാ​ൻ പു​റ​ത്ത്; ഓ​സീ​സ് പ​ര​മ്പ​ര​യ്ക്കു​ള്ള പാ​ക് പ​ട​യെ പ്ര​ഖ്യാ​പി​ച്ചു

ലാ​ഹോ​ർ: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ മു​ന്‍ നാ​യ​ക​ന്‍ ബാ​ബ​ർ അ​സം ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

30 മു​ത​ൽ ജൂ​ൺ നാ​ലു​വ​രെ​യാ​ണ് മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പര ന​ട​ക്കു​ക. റാ​വ​ൽ​പി​ണ്ടി, ലാ​ഹോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഇ​ടം​ക​യ്യ​ൻ പേ​സ​ർ ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ന​ട​ന്ന ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന ടീ​മി​ൽ നി​ന്ന് ബാ​ബ​ർ അ​സ​മി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഈ ​പ​ര​മ്പ​ര​യ്ക്കാ​ണ് താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​പ്പ​ണ​ർ​മാ​ര​യാ സ​യ്യിം അ​യൂ​ബും, ഫ​ഖ​ർ സ​മ​നും പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തും ബാ​ബ​റി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് കാ​ര​ണ​മാ​യി.

പാ​കി​സ്ഥാ​ൻ ടീം: ​ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി (ക്യാ​പ്റ്റ​ൻ), സ​ൽ​മാ​ൻ അ​ലി ആ​ഗ, അ​ബ്ദു​ൾ സ​മ​ദ്, അ​ബ്രാ​ർ അ​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ് ഡാ​നി​യ​ൽ, അ​റ​ഫാ​ത്ത് മി​ൻ​ഹാ​സ്, ബാ​ബ​ർ അ​സം, ഹാ​രി​സ് റൗ​ഫ്, മാ​സ് സ​ദാ​ഖ​ത്, മു​ഹ​മ്മ​ദ് ഗാ​സി ഘോ​രി, ന​സീം ഷാ, ​റൊ​ഹൈ​ൽ ന​സീ​ർ, സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ, ഷ​ദാ​ബ് ഖാ​ൻ, ഷാ​മി​ൽ ഹു​സൈ​ൻ, സൂ​ഫി​യാ​ൻ മു​ഖീം.

Latest News

Corehub Up