Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BabyAmara

Viral

ഇ​ന്ത്യ​ൻ രു​ചി​യി​ൽ മ​നം​മ​യ​ങ്ങി വി​ദേ​ശി ബാ​ലി​ക; വൈ​റ​ലാ​യി അ​മ​ര​യു​ടെ ഫു​ഡ് റി​യാ​ക്ഷ​ൻ വി​ഡി​യോ!

കൊ​ച്ചു​കു​ട്ടി​ക​ൾ ആ​ദ്യ​മാ​യി പു​തി​യ രു​ചി​ക​ൾ പ​രീ​ക്ഷി​ക്കു​മ്പോ​ഴു​ണ്ടാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ന്നും കാ​ഴ്ച​ക്കാ​ർ​ക്ക് ഒ​രു പ്ര​ത്യേ​ക കൗ​തു​ക​മാ​ണ്. അ​ത്ത​ര​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​മ​ര എ​ന്ന കു​ഞ്ഞു പെ​ൺ​കു​ട്ടി​യു​ടെ ഭ​ക്ഷ​ണ പ​രീ​ക്ഷ​ണ വി​ഡി​യോ.

ല​ബ​നീ​സ്, ഇ​റ്റാ​ലി​യ​ൻ, ഐ​റി​ഷ് വി​ഭ​വ​ങ്ങ​ൾ ഇ​തി​നോ​ട​കം രു​ചി​ച്ചു നോ​ക്കി​യി​ട്ടു​ള്ള അ​മ​ര​യ്ക്ക് ഇ​ത്ത​വ​ണ അ​ച്ഛ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് നാ​ട​ൻ ഇ​ന്ത്യ​ൻ രു​ചി​ക​ളാ​യി​രു​ന്നു. ബ​ട്ട​ർ ചി​ക്ക​നും നാ​നും ആ​ദ്യ​മാ​യി ക​ഴി​ച്ച​പ്പോ​ൾ കു​രു​ന്നി​നു​ണ്ടാ​യ ആ​വേ​ശ​വും സ​ന്തോ​ഷ​വു​മാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

നാ​നി​ന്‍റെ ഒ​രു ചെ​റി​യ ക​ഷ​ണം ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​ച്ഛ​ൻ അ​മ​ര​യെ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. വി​ഭ​വം എ​ങ്ങ​നെ​യു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന് കു​ഞ്ഞു ത​ല​യാ​ട്ടി അ​മ​ര ന​ൽ​കി​യ സ​മ്മ​തം അ​ച്ഛ​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

നാ​നി​ന്‍റെ രു​ചി ഏ​റെ ഇ​ഷ്ട​പ്പെ​ട്ട കു​ട്ടി അ​ത് വേ​ഗ​ത്തി​ൽ ക​ഴി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ "ബാ​ബാ, നീ ​ഇ​ത്തി​രി കൂ​ടു​ത​ലാ​ണ​ല്ലോ ക​ഴി​ക്കു​ന്ന​ത്" എ​ന്ന് അ​ച്ഛ​ൻ ത​മാ​ശ​യാ​യി പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ബ​ട്ട​ർ ചി​ക്ക​ൻ അ​മ​ര​യ്ക്ക് ന​ൽ​കി​യ​ത്.

ഒ​രു സ്പൂ​ൺ ബ​ട്ട​ർ ചി​ക്ക​ൻ വാ​യി​ൽ വ​ച്ച​തും സ​ന്തോ​ഷം​കൊ​ണ്ട് അ​മ​ര കു​ഞ്ഞു കൈ​ക​ൾ കൂ​ട്ടി​യ​ടി​ച്ച് കൈ​യ​ടി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് എ​രി​വ് അ​ധി​കം ന​ൽ​കു​ന്ന​ത് ന​ല്ല​ത​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടു സ്പൂ​ണി​ൽ കൂ​ടു​ത​ൽ ബ​ട്ട​ർ ചി​ക്ക​ൻ കൊ​ടു​ക്കാ​ൻ അ​ച്ഛ​ൻ മു​തി​ർ​ന്നി​ല്ല.

എ​ങ്കി​ലും ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട നാ​ൻ അ​വ​ൾ സ​ന്തോ​ഷ​ത്തോ​ടെ മു​ഴു​വ​ൻ ക​ഴി​ച്ചു തീ​ർ​ത്തു. അ​മ​ര​യു​ടെ ഈ ​പ്ര​തി​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം വ​ൻ വി​ജ​യ​മാ​ണെ​ന്ന് അ​ച്ഛ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഇ​നി അ​മ​ര ഏ​ത് രാ​ജ്യ​ത്തെ ഭ​ക്ഷ​ണ​മാ​ണ് ക​ഴി​ക്കേ​ണ്ട​തെ​ന്ന് നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​ദ്ദേ​ഹം വി​ഡി​യോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

മു​തി​ർ​ന്ന ന​മ്മ​ൾ ക​ഴി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ദേ​ശ വി​ഭ​വ​ങ്ങ​ൾ ഈ ​കൊ​ച്ചു​കു​ട്ടി ക​ഴി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും, 140 കോ​ടി ഇ​ന്ത്യ​ക്കാ​രും അ​വ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി ശ്വാ​സ​മ​ട​ക്കി പി​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും തു​ട​ങ്ങി നി​ര​വ​ധി സ്നേ​ഹം നി​റ​ഞ്ഞ കു​റി​പ്പു​ക​ളാ​ണ് വി​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്ന​ത്.

Latest News

Corehub Up