Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babykuttan

നാ​ട​കാ​ചാ​ര്യ​ൻ ബേ​ബി​ക്കു​ട്ട​ന്‍ തൂ​ലി​ക അ​ന്ത​രി​ച്ചു

ച​വ​റ: മ​ല​യാ​ള നാ​ട​ക​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നും സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും നി​ര്‍​മാ​താ​വു​മാ​യ ച​വ​റ തേ​വ​ല​ക്ക​ര തൂ​ലി​ക​യി​ല്‍ ടി. ​കെ. ഗോ​പി​നാ​ഥ​ക്കു​റു​പ്പ് എ​ന്ന ബേ​ബി കു​ട്ട​ന്‍ തൂ​ലി​ക(80) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തേ​വ​ല​ക്ക​ര​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍. തൂ​ലി​ക എ​ന്ന നാ​മ​ത്തി​ല്‍ നാ​ട​ക ഗ്രൂ​പ്പ് ഉ​ണ്ടാ​യി​രു​ന്ന ബേ​ബി​കു​ട്ട​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ "ചെ​മ്മീ​ന്‍' നോ​വ​ല്‍ നേ​രി​ട്ട് കൈ​പ്പ​റ്റി, അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ നാ​ട​ക​മാ​ക്കി ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വ്യ​ത്യ​സ്ത നാ​ട​ക​സ​മി​തി​ക​ള്‍​ക്കാ​യി എ​ഴു​പ​തി​ല​ധി​കം നാ​ട​ക​ങ്ങ​ള്‍ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം, കേ​ര​ള സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക അ​വാ​ര്‍​ഡ്, ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​പു​ര​സ്‌​കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: ര​മാ​ദേ​വി. മ​ക്ക​ള്‍: രാ​ജേ​ഷ് ജി, ​ര​ഞ്ജി​ഷ് ടി. ​ജി, ശ്രീ​ല​ക്ഷ്മി. മ​രു​മ​ക്ക​ള്‍ : മ​ധു​ശ്രീ, അ​ഞ്ജു, ശ്രീ​ഹ​രി.

Latest News

Corehub Up