Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BackToNaadu

‘ബാക്ക് ടു നാട് ’ ഓഫറുമായി കൊച്ചി വണ്ടര്‍ലാ

കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ള്‍ക്കാ​​​യി കൊ​​​ച്ചി വ​​​ണ്ട​​​ര്‍ലാ ‘ബാ​​​ക്ക് ടു ​​​നാ​​​ട്’ എ​​​ന്ന പ്ര​​​ത്യേ​​​ക ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. യാ​​​ത്രി​​​ക​​​ര്‍ക്കാ​​​യി സാ​​​ധു​​​വാ​​​യ ബോ​​​ര്‍ഡിം​​​ഗ് പാ​​​സു​​​മാ​​​യി എ​​​ത്തി​​​യാ​​​ല്‍ പാ​​​ര്‍ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 30 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. സ​​​ന്ദ​​​ര്‍ശ​​​ക​​​ര്‍ക്കാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി കേ​​​ര​​​ളാ​​​ധി​​​ഷ്ഠി​​​ത അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ്ര​​​വാ​​​സി​​​ക​​​ള്‍ക്ക് കു​​​ടും​​​ബ​​​സ​​​മേ​​​തം അ​​​വി​​​സ്മ​​​ര​​​ണീ​​​യ നി​​​മി​​​ഷ​​​ങ്ങ​​​ള്‍ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് കൊ​​​ച്ചി വ​​​ണ്ട​​​ര്‍ലാ ചെ​​​യ്യു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്ത​​​തി​​​ന്‍റെ സാ​​​ധു​​​വാ​​​യ ബോ​​​ര്‍ഡിം​​​ഗ് പാ​​​സ് (2026 ജൂ​​​ണ്‍ മു​​​ത​​​ല്‍ ഉ​​​ള്ള​​​ത്) ഹാ​​​ജ​​​രാ​​​ക്കു​​​ന്ന അ​​​തി​​​ഥി​​​ക​​​ള്‍ക്ക് പാ​​​ര്‍ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 30 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

ഒ​​​രു സാ​​​ധു​​​വാ​​​യ ബോ​​​ര്‍ഡിം​​​ഗ് പാ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ര​​​മാ​​​വ​​​ധി 20 അ​​​തി​​​ഥി​​​ക​​​ള്‍ക്ക് ഈ ​​​ഓ​​​ഫ​​​ര്‍ പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ടു​​​ക്കാം. ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ ന​​​ട​​​ത്തു​​​ന്ന ബു​​​ക്കിം​​​ഗു​​​ക​​​ള്‍ക്ക് ഓ​​​ഫ​​​ര്‍ ല​​​ഭി​​​ക്കും. ഓ​​​ഫ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ പാ​​​ര്‍ക്ക് സ​​​ന്ദ​​​ര്‍ശി​​​ക്കാം.

വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ങ്ങി​​​വ​​​ര​​​വി​​​ന്‍റെ സ​​​ന്തോ​​​ഷം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ചെ​​​റി​​​യ ശ്ര​​​മ​​​മാ​​​ണു ബാ​​​ക്ക് ടു ​​​നാ​​​ട് എ​​​ന്ന് വ​​​ണ്ട​​​ര്‍ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ധീ​​​ര​​​ജ് ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു.

ഈ ​​​പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളെ​​​ല്ലാം വ​​​ണ്ട​​​ര്‍ലാ​​​യു​​​ടെ ഓ​​​ണ്‍ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് പോ​​​ര്‍ട്ട​​​ലി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്.​​​ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ബു​​​ക്കിം​​​ഗി​​​നും ഫോ​​​ണ്‍: 04843514001, 75938 53107.

Latest News

Corehub Up