Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BackdoorTalks

ബിജെപിയുമായി പിൻവാതിൽ ചർച്ചയില്ലെന്ന് എൻസിപി (എസ്പി)

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​മു​ന്ന​ണി​യാ​യ എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ബി​ജെ​പി​യു​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​ൻ​സി​പി (ശ​ര​ദ് പ​വാ​ർ) നേ​താ​വാ​യ സു​പ്രി​യ സു​ലെ.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ല​ട​ക്കം എ​ൻ​സി​പി (എ​സ്പി) എ​ൻ​ഡി​എ​യെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സു​പ്രി​യ സു​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ​ത്തി​നെ പി​ന്തു​ണയ്​ക്ക​ണ​മോ​യെ​ന്ന​തി​ൽ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സു​പ്രി​യ ബി​ല്ലി​നെ എ​ൻ​സി​പി (എ​സ്പി) പി​ന്തു​ണ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തെ ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ വ​സ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യി​ലെ​യും ശ​ര​ദ് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യി​ലെ​യും നേ​താ​ക്ക​ൾ വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ചൂ​ടു​പി​ടി​ച്ച​ത്.

എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ര​ഹ​സ്യാ​ത്മ​ക​ത​യും രാ​ഷ്ട്രീ​യ​ത​ന്ത്ര​വു​മി​ല്ലെ​ന്നാ​ണ് സു​പ്രി​യ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ ന​ട​ത്തി​പ്പി​ന് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കു​ക​യും ചെ​യ്താ​ൽ മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രി​യ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ശി​വ​സേ​ന (ഉ​ദ്ധ​വ്) എം​പി അ​ര​വി​ന്ദ് സാ​വ​ന്ത്, എ​ഐ​എം​ഐ​എം എം​പി അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ച്ചെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബി​ല്ലി​നെ​പ്പ​റ്റി ത​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു​വെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു.

Latest News

Corehub Up