Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Backwater

മത്സ്യത്തൊഴിലാളി കായലിൽ വീണു മരിച്ചു

വൈ​​പ്പി​​ൻ: ചെ​​റു​​മ​​ത്സ്യ​​ങ്ങ​​ളെ പി​​ടി​​ക്കു​​ന്ന മ​​ത്സ്യ​​ബ​​ന്ധ​​ന ബോ​​ട്ടു​​ക​​ളെ പി​​ടി​​കൂ​​ടാ​​ൻ അ​​ർ​​ധ​​രാ​​ത്രി സ​​മ​​യ​​ത്ത് മു​​ന​​മ്പം ഫി​​ഷിം​​ഗ് ഹാ​​ർ​​ബ​​റി​​ൽ ഫി​​ഷ​​റീ​​സ് മ​​റൈ​​ൻ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ന​​ട​​ത്തി​​യ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ കാ​​യ​​ലി​​ൽ വീ​​ണ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മു​​ങ്ങി​​മ​​രി​​ച്ചു.

ത​​മി​​ഴ്നാ​​ട് കു​​ള​​ച്ച​​ൽ സ്വ​​ദേ​​ശി ഡെ​​ന്നി​​സ് സി​​ലു​​വാ​​യ് ഇ​​രു​​ദ​​യം (65) ആ​​ണ് മ​​രി​​ച്ച​​ത്. ബോ​​ട്ടി​​ൽ നി​​ന്നു വീ​​ണു കാ​​ണാ​​താ​​യ ഇ​​യാ​​ളു​​ടെ മൃ​​ത​​ദേ​​ഹം പു​​ല​​ർ​​ച്ച​​യോ​​ടെ മു​​ന​​മ്പം ക​​ട​​പ്പു​​റ​​ത്തു ക​​ണ്ടെ​​ത്തി.

ബു​​ധ​​നാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ഫി​​ഷ​​റീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ത്തി​​യെ​​ന്ന​​റി​​ഞ്ഞ​​തോ​​ടെ ഉ​​റ​​ങ്ങി​​ക്കി​​ട​​ന്നി​​രു​​ന്ന മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​ല​​രും ബോ​​ട്ടു​​ക​​ൾ അ​​ഴി​​ച്ച് ഹാ​​ർ​​ബ​​റി​​ൽ​​നി​​ന്നു വി​​ട്ടു​​പോ​​യി. ഇ​​തി​​നി​​ടെ​​യാ​​ണ് ഡെ​​ന്നി​​സ് കാ​​യ​​ലി​​ൽ വീ​​ണ​​ത്.

Latest News

Corehub Up