Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BadLanguage

സ്ത്രീകൾക്കെതിരേ മോശം പദപ്രയോഗം മുന്നറിയിപ്പുമായി മുഖ്യമന്ത്രി വിജയ്

ചെ​​​​​​ന്നൈ: സ്ത്രീ​​​​​​ക​​​​​​ളെ അ​​​​​​പ​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന വാ​​​​​​ക്കു​​​​​​ക​​​​​​ളോ​​​​​​ടും പ്ര​​​​​​വൃത്തി​​​​​​ക​​​​​​ളോ​​​​​​ടും വി​​​​​​ട്ടു​​​​​​വീ​​​​​​ഴ്ച​​​​യി​​​​ല്ലെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ഡി​​​​എം​​​​കെ​​​​യെ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് ത​​​​​​മി​​​​​​ഴ്നാ​​​​​​ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സി.​​​​​​ ജോ​​​​​​സ​​​​​​ഫ് വി​​​​​​ജ​​​​​​യ്.

സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ദ്വ​​​​​​യാ​​​​​​ർ​​​​​​ത്ഥ​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​പ​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​പരമായ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​മെ​​​​​​തി​​​​​​രേ ക​​​​​​ർ​​​​​​ക്ക​​​​​​ശ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മുന്നറിയിപ്പു നൽകി.

മു​​​​​​ൻ ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജെ.​​​​​​ ജ​​​​​​യ​​​​​​ല​​​​​​ളി​​​​​​ത ഉ​​​​​​ൾ​​​​​​പ്പടെ യുള്ള പ്ര​​​​​​മു​​​​​​ഖ​​​​​​രുടെ കാ​​​​ര്യം എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തു. ന​​​​​ടി തൃ​​​​​ഷ​​​​​യെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​ന്‍ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രാ​​​​​മ​​​​​ര്‍ശ​​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

അ​​​​​ഭി​​​​​പ്രാ​​​​​യസ്വാ​​​​​ത​​​​​ന്ത്ര്യം എ​​​​ങ്ങ​​​​നെ വി​​​​നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​തി​​​​ൽ ന​​​​​മ്മ​​​​​ള്‍ ആ​​​​​ത്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്ത​​​​​ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം വ്യ​​​​ക്തി​​​​ക​​​​ളെ​​​​യും സ്ത്രീ​​​​​ക​​​​​ളെ​​​​യും അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ച് സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. ചി​​​​​ല​​​​​ര്‍ ദ്വ​​​​​യാ​​​​​ര്‍ഥ​​​​​ത്തി​​​​​ല്‍ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​ന​​​​​ങ്ങ​​​​​ള്‍ കാ​​​​​ണു​​​​​ന്നു​​​​​ണ്ട്.

ന​​​​​മ്മു​​​​​ടെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍ ന​​​​​മു​​​​​ക്കെ​​​​​ല്ലാ​​​​​വ​​​​​ര്‍ക്കും അ​​​​​മ്മ​​​​​യും സ​​​​​ഹോ​​​​​ദ​​​​​രി​​​​​മാ​​​​​രും ഉ​​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, സ്ത്രീ​​​​ക​​​​ളെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കില്ല-​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

കാ​​​​വേ​​​​രി പ്ര​​​​ശ്ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ തൃ​​​​​ഷ​​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള മോ​​​​​ശം പ​​​​​രാ​​​​​മ​​​​​ര്‍ശ​​​​​ത്തത്തുട​​​​​ര്‍ന്ന് ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് സ്‌​​​​​റ്റേ​​​​​ഷ​​​​​ന്‍ ജാ​​​​​മ്യ​​​​​ത്തി​​​​​ല്‍ വി​​​​​ട്ട​​​​​യ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

Latest News

Corehub Up