Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BajiOdamveli

Europe

ബാ​ജി ഓ​ടം​വേ​ലി​യു​ടെ "അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തി​നെ എ​ഴു​ത്തു​കാ​രെ അ​റി​യാം' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

വാ​ഷിംഗ്ട​ൺ ഡിസി: ബാ​ജി ഓ​ടം​വേ​ലി​യു​ടെ "അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തി​നെ എ​ഴു​ത്തു​കാ​രെ അ​റി​യാം' എ​ന്ന പു​സ്ത​കം വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ന​ട​ന്ന ലാ​ന ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ പുസ്തകം നോ​വ​ലി​സ്റ്റ് വി. ​ജെ. ജെ​യിം​സി​നു ന​ൽ​കി​യാ​ണ് പ്ര​കാ​ശ​ന ക​ർമം നി​ർ​വ​ഹി​ച്ച​ത്. ലാ​ന പ്ര​സി​ഡന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ക്ക​റി​യ, വി.ജെ. ജെ​യിം​സ്, നി​ർ​മ്മ​ല ജോ​സ​ഫ്, ഷാ​ജു ജോ​ൺ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ൻ ബാ​ജി ഓ​ടം​വേ​ലി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഷി​നോ കു​ര്യ​ൻ കൃ​ത​ജ്ഞ​ത​യും അ​റി​യി​ച്ചു. സി​നി പ​ണി​ക്ക​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ 30 മ​ല​യാ​ളി എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ ഓ​രോ പു​സ്ത​ക​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഈ ​പു​സ്ത​കം. ഇ​ത് ഈ ​പ​ര​മ്പ​ര​യി​ലു​ള്ള പു​സ്ത​ക​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗ​മാ​ണ്.

 

Latest News

Corehub Up