Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bakery Worker Found Dead

Kannur

ബേ​ക്ക​റി തൊ​ഴി​ലാ​ളി താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍

ത​ല​ശേ​രി: ബേ​ക്ക​റി തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ല​ശേ​രി ജ​യ​ഭാ​ര​തി ബേ​ക്ക​റി​യു​ടെ ചി​റ​ക്ക​ര​യി​ലെ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ജോ​ലി​ക്കാ​ര​നാ​യ അ​ഞ്ച​ര​ക്ക​ണ്ടി പ​ടു​വി​ലാ​യി​ലെ സ്വ​പ്ന നി​വാ​സി​ല്‍ വി​ജേ​ഷി​നെ (47) യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് വി​ജേ​ഷി​നെ ചി​റ​ക്ക​ര​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ബോ​ധ​ര​ഹി​ത​നാ​യ അ​വ​സ്ഥ​യി​ൽ ഒ​പ്പ​മു​ള്ള​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ടു​വി​ലാ​യി​ലെ ശ്രീ​ധ​ര​ന്‍ - സ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് വി​ജേ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്രീ​ജേ​ഷ്, സ്വ​പ്ന.

Latest News

Corehub Up