Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baketball

പ്രോവിഡ​ൻ​സും ഗി​രി​ദീ​പ​വും ജേ​താ​ക്ക​ൾ

ക​​ള​​മ​​ശേരി: ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ന്ന 12-ാമ​​ത് എ​​സി​​ജി ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ 3v3 നാ​​ഷ​​ണ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് പ്രോവി​​ഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഗി​​രി​​ദീ​​പം ബ​​ഥ​​നി കോ​​ട്ട​​യ​​വും കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ പ്രോ​​വി​​ഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സ് (21-8)ന് ​​ജി​​വി​​എ​​ച്ച്എ​​സ്എ​​സ് സ്പോ​​ർ​​ട്സ് ഡി​​വി​​ഷ​​ൻ ക​​ണ്ണൂ​​രി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ജേ​​താ​​ക്ക​​ളാ​​യി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ ഗി​​രി​​ദീ​​പം ബ​​ഥ​​നി (15-14) സ്കോ​​റി​​ന് ലി​​റ്റി​​ൽ ഫ്ല​​വ​​ർ കോ​​ണ്‍​വെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ന്‍ഡ​​റി സ്കൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക​​പ്പു​​യ​​ർ​​ത്തി.

കോ​​ഴി​​ക്കോ​​ട് പ്രോവിഡ​​ൻ​​സ് എ​​ച്ച്എ​​സ്എ​​സി​​ന്‍റെ അ​​ക്ഷ​​ര​​യും ഗി​​രി​​ദീ​​പം ബ​​ഥ​​നി​​യു​​ടെ അ​​ഭി​​ന​​വ് സു​​രേ​​ഷും ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള പു​​ര​​സ്കാ​​ര​​വും സ്കെ​​ച്ചേ​​ഴ്സ് ഷൂ​​വും സ്വ​​ന്ത​​മാ​​ക്കി.

Latest News

Corehub Up