കോട്ടയം: ഛത്തീസ്ഗഡീലെ കാൻകർ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരും പരിവര്‍ത്തിത ക്രൈസ്തവരും പ്രവേശിക്കുന്നതു വിലക്കി പരസ്യമായി ബോര്‍ഡ് സ്ഥാപിച്ച സംഭവം മതേതര ഭാരതത്തിന് അപമാനകരമാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
വര്‍ഗീയതയുടെ നവീനരൂപങ്ങള്‍ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ വ്യാപകമായി നടപ്പാക്കുകയാണ്. മതന്യൂനപക്ഷ ജനസമൂഹത്തെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം.
ഊരു വിലക്കും സാമൂഹ്യ ബഹിഷ്കരണവും ഇപ്പോഴും തുടരുകയാണ്. ന്യൂനപക്ഷ പീഡനങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോസ്കെ. മാണി ആവശ്യപ്പെട്ടു.