Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banasurasagar Dam

Wayanad

ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​യി​ലെ ജ​ലം കൃ​ഷി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം

ക​ല്‍​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​യി​ലെ ജ​ലം കൃ​ഷി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ണ​ക്കെ​ട്ടി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മു​ണ്ടാ​യി​ട്ടും പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ര്‍ കൃ​ഷി​ഭൂ​മി വ​ര​ണ്ടു​ണ​ങ്ങു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ണ്ണി​യോ​ട് ബ്രാ​ഞ്ചു ക​നാ​ലു​ക​ളി​ലൂ​ടെ​യും ഡി​സ്ട്രി​ബ്യൂ​ട്ട​റി​ക​ളി​ലൂ​ടെ​യും വെ​ള്ളം എ​ത്തി​ച്ച് 2,800 ഹെ​ക്ട​റി​ല്‍ ര​ണ്ടും മൂ​ന്നും വി​ള​ക​ളി​റ​ക്കാ​ന്‍ വി​ഭാ​വ​നം ചെ​യ്ത​തും ഇ​തി​ന​കം അ​നേ​കം കോ​ടി രൂ​പ മു​ട​ക്കി​യ​തു​മാ​യ പ​ദ്ധ​തി​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ കി​ട​ക്കു​ന്ന​ത്.
പു​ഴ​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ത​ട​യ​ണ​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഡാം ​തു​റ​ന്നാ​ല്‍ വെ​ള്ളം ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തു​ന്ന സ്ഥി​തി​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ സ്‌​പെ​ഷ്യ​ല്‍ ക​ണ്‍​വെ​ന്‍​ഷ​നും ജി​ല്ലാ ക​വു​ങ്ങ് ക​ര്‍​ഷ​ക സം​ഗ​മ​ത്തി​നും മു​ന്നോ​ടി​യാ​യി 14ന് ​മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ലും ക​ണ്‍​വെ​ന്‍​ഷ​ന്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നും വി​ള​നാ​ശ​ത്തി​നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ന്‍ വ​നം വ​കു​പ്പ് ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ള്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണ​ക്കോ​ട​ന്‍ അ​ന്ത്രു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​വി​ള ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​ന്‍. ഖാ​ലി​ദ് രാ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി. ​അ​സൈ​നാ​ര്‍ ഹാ​ജി, മാ​യ​ന്‍ ഹാ​ജി മു​തി​ര, ക​ല്ലി​ടു​മ്പ​ന്‍ ഹം​സ ഹാ​ജി, ല​ത്തീ​ഫ് അ​മ്പ​ല​വ​യ​ല്‍, കെ.​ടി. കു​ഞ്ഞ​ബ്ദു​ള്ള, സി. ​മു​ഹ​മ്മ​ദ്,ബ​ഷീ​ര്‍ നാ​യ്ക്ക​ട്ടി, അ​ല​വി വ​ട​ക്കേ​തി​ല്‍, അ​ബു​ബ​ക്ക​ര്‍ ഹാ​ജി ത​ന്നാ​ണി, സ​ലീം കേ​ളോ​ത്ത്, അ​സീ​സ് ക​രേ​ക്കാ​ട​ന്‍, ഉ​സ്മാ​ന്‍ പ​ള്ളി​യാ​ല്‍, ഖാ​ലി​ദ് വേ​ങ്ങൂ​ര്‍, ഷം​സു​ദ്ദീ​ന്‍ ബി​ദ​ര്‍​ക്കാ​ട്, മ​മ്മൂ​ട്ടി ക​ള​ത്തി​ല്‍, മൊ​യ്തീ​ന്‍ വെ​ങ്ങ​പ്പ​ള്ളി, പി.​കെ. മൊ​യ്തീ​ന്‍​കു​ട്ടി, പു​ഴ​ക്ക​ല്‍ ഉ​സ്മാ​ന്‍, ഇ​ബ്രാ​ഹിം പ​ടി​ഞ്ഞാ​റ​ത്ത​റ, നാ​സ​ര്‍ കേ​ളോ​ത്ത്, കാ​സിം പ​ള്ളി​ക്ക​ണ്ടി, റു​ഖി​യ വെ​ങ്ങ​പ്പ​ള്ളി, പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ. ​മു​സ്ത​ഫ മൗ​ല​വി, കെ. ​മ​ര​ക്കാ​ര്‍, ഗ​ഫൂ​ര്‍ ചെ​മ്പോ​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up