Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Band Competition

പൊ​രി​വെ​യി​ലി​ൽ ബാ​ൻ​ഡ് മ​ത്സ​രം; പി​ന്നാ​ലെ പ​രി​ക്കി​ന്‍റെ മേ​ളം


തൃ​ശൂ​ർ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം ബാ​ൻ​ഡ് മ​ത്സ​ര​ത്തി​ൽ പ​രി​ക്കി​ന്‍റെ മേ​ളം. ലാ​ലൂ​രി​ലെ ഐ.​എം വി​ജ​യ​ൻ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലെ ട​ർ​ഫി​ലാ​യി​രു​ന്ന മ​ത്സ​രം. പ്ര​ക​ട​നം ഗം​ഭീ​ര​മാ​ക്കാ​ൻ പൊ​രി​വെ​യി​ല​ത്തും ആ​വേ​ശ​ത്തോ​ടെ ചു​വ​ടു​വ​ച്ച മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ചി​ല​രു​ടെ കാ​ലി​നു പ​രി​ക്കേ​റ്റു. മ​ത്സ​ര​ശേ​ഷം കു​ഴ​ഞ്ഞു വീ​ണ​വ​രും ത​ള​ർ​ന്നു​പോ​യ​വ​രും അ​തി​ലേ​റെ.

14 ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ 19 ടീ​മു​ക​ളാ​ണ് പൊ​രി​വെ​യി​ല​ത്തു ച​ടു​ല​മാ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും ബാ​ൻ​ഡ് മേ​ള​ത്തി​ൽ പൊ​രു​തി​യ​ത്.

രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യ​തോ​ടെ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ളോ​ളം നി​ന്ന​ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ ചു​ട്ടു​പൊ​ള്ളു​ന്ന മൈ​താ​ന​ത്തെ​ത്തി​യ​ത്. ഓ​രോ ടീ​മി​ന്‍റെ​യും പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ടീ​മം​ഗ​ങ്ങ​ളി​ൽ പ​ല​രും അ​വ​ശ​രാ​യാ​ണ് ക​ളം​വി​ട്ട​ത്.

പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സം​ഘാ​ട​ക​രു​ടെ മ​ന​സ​ലി​വി​ല്ലാ​യ്മ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പൊ​ള്ളു​ന്ന വെ​യി​ല​ത്തു വേ​ണ​മാ​യി​രു​ന്നോ ഈ ​ബാ​ൻ​ഡ് മേ​ളം എ​ന്നാ​യി​രു​ന്നു അ​വ​രി​ൽ പ​ല​രു​ടെ​യും ചോ​ദ്യം. ആ​ർ​ക്കും ഉ​ത്ത​ര​മി​ല്ലാ​യി​രു​ന്നു.

 

Latest News

Corehub Up