Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangla Minister

മയക്കുമരുന്നുസംഘത്തെ പിടിക്കാൻ തോക്കുമായി ബംഗ്ലാ മന്ത്രി

ധാ​ക്ക: ​ബം​ഗ്ലാ​ദേ​ശ് മ​ന്ത്രി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ തോ​ക്കു​മാ​യി ഇ​റ​ങ്ങി​യ​ത് വി​വാ​ദ​മാ​യി. ബം​ഗ്ലാ വി​മോ​ച​ന യു​ദ്ധ​കാ​ര്യ വ​കു​പ്പി​ന്‍റെ സ​ഹ​മ​ന്ത്രി ഇ​ഷ്റാ​ഖ് ഹു​സൈ​ൻ ആ​ണ് ധാ​ക്ക പ്രാ​ന്ത​ത്തി​ലെ ചേ​രി​യി​ൽ കു​റ​ച്ചു​ പേ​ർ​ക്കൊ​പ്പം റെ​യ്ഡ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ മ​ന്ത്രിത​ന്നെ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​​​രു കൈ​​​യിൽ തോ​​​ക്കും മ​​​റു​​​കൈയിൽ ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യു​​​മാ​​​യി വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന മ​​​ന്ത്രി​​​യെ വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കും കൈ​ത്തോ​ക്കു​ണ്ടാ​യി​രു​ന്നു.

നി​​​ങ്ങ​​​ളീ നാ​​​ട് ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന്ത്രി ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യി​​​ലൂ​​​ടെ പ​​​റ​​​യു​​​ന്ന​​​തും കേ​​​ൾ​​​ക്കാം. മ​​​ന്ത്രി​​​യും സ​​​ഹാ​​​യി​​​ക​​​ളുംകൂ​​​ടി കു​​​റ​​​ച്ചു​​​പേ​​​രെ ഓ​​​ടി​​​ച്ചി​​​ട്ടു​​​ പി​​​ടി​​​ച്ചു. പി​​​ടി​​​യി​​​ലാ​​​യ ചി​​​ല​​​ർ ത​​​ങ്ങ​​​ൾ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. പൊലിസ് വ​​​ന്നി​​​ട്ടു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ് മ​​​ന്ത്രി റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണ​​​ക്കാ​​​രെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മ​​​ന്ത്രി ആ​​​റു പേ​​​രെ കൈ​​​മാ​​​റി​​​യെ​​​ന്നും പോ​​​ലീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ മ​​​ന്ത്രി വീ​​​ഡി​​​യോ ഡി​​​ലീ​​​റ്റ് ചെ​​​യ്തു. തോ​​​ക്കു​​​മാ​​​യി​​​ട്ടി​​​റ​​​ങ്ങി​​​യ​​​ത് മ​​​ന്ത്രി​​​ക്കു ചേ​​​ർ​​​ന്ന പ​​​ണി​​​യ​​​ല്ലെ​​​ന്ന് ചി​​​ല​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.
മു​​​പ്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ഇ​​​ഷ്റാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്്‌​​​മാ​​​ന്‍റെ ബി​​​എ​​​ൻ​​​പി പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണ്. റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ സ്ഥ​​​ലം ഇ​​​ദ്ദേഹത്തിന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

Latest News

Corehub Up