കരുവന്നൂര്‍: സഹകരണ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിനും നേതാക്കള്‍ക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പിഎംഎല്‍എ കോടതി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കെ. രാധാകൃഷ്ണണ്‍ എംപി, എ.സി. മൊയ്തീന് എംഎല്‍എ എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം എം.വി. സുരേഷ് ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രഭാരി അഖിലേഷ് വിശ്വനാഥന് അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു. മണ്ഡലം നേതാക്കളായ മായ അജയന്, സെബാസ്റ്റ്യന്‍ ചാലിശേരി, മഹിളാമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സിന്ധു സതീഷ്, രാജന് കുഴുപ്പുള്ളി എന്നിവര്‍ നേതൃത്വംനല്കി.