Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Fraud Case

അ​നി​ൽ അം​ബാ​നി​യെ വി​ടാ​തെ ഇ​ഡി; മും​ബൈ​യി​ലെ ഫ്ലാ​റ്റും ഫാം ​ഹൗ​സും ഉ​ൾ​പ്പെ​ടെ ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ക​മ്യു​ണി​ക്കേ​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ 3,034 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ഡി. ചൊ​വ്വാ​ഴ്ച ആ​യി​രു​ന്നു ഇ​ഡി ന​ട​പ​ടി. കേ​സി​ൽ ഇ​തു​വ​രെ ആ​കെ 19,344 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

മും​ബൈ ഉ​ഷാ കി​ര​ൺ ബി​ൽ​ഡിം​ഗി​ലെ ഫ്ലാ​റ്റ്, ഖ​ണ്ഡാ​ല​യി​ലെ ഫാം ​ഹൗ​സ്, മു​ദ്ര ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ക​മ്യു​ണി​ക്കേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി, റി​ല​യ​ൻ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ന്‍റെ 7.71 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, എ​ൽ​ഐ​സി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​നി​ൽ അം​ബാ​നി​ക്കെ​തി​രേ​യും റി​ല​യ​ൻ​സ് ക​മ്യു​ണി​ക്കേ​ഷ​നെ​തി​രേ​യും സി​ബി​ഐ​യും ഇ​ഡി​യും കേ​സെ​ടു​ത്ത​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ കേ​സ്. അ​തേ​സ​മ​യം ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ളി​ൽ കു​ടും​ബ സ്വ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ഡി ന​ട​പ​ടി​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യി മ​റു​പ​ടി ന​ൽ​കു​മെ​ന്നും റി​ല​യ​ൻ​സ് ഗ്രൂ​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up