കോഴിക്കോട്: കക്കട്ടില്‍ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഎം പ്രാദേശിക നേതാവുമായ പി.കെ. ഗനീഷ് കുമാറിനെ (50) വായനശാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു.
കര്‍ഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ഗനീഷ് കുമാര്‍. വ്യക്തിപരമായ കാരണങ്ങളോ കുടുംബപരമായ പ്രശ്നങ്ങളോ ആകാം ആത്മഹത്യയ്ക്കു കാരണമെന്നാണ് സൂചന.
പതിവുപോലെ പ്രഭാത സവാരിക്കായി പോയ ഗനീഷ്കുമാര് തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വായനശാലക്ക് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.