മുംബൈ: പണിമുടക്ക് ഉൾപ്പടെ ബാങ്കുകളുടെ പ്രവർത്തനം 30വരെ തുടർച്ചയായി തടസപ്പെടാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ബാങ്ക് ഇടപാടുകൾ ഇന്നു നടത്തുന്നത് ഉചിതമായിരിക്കും.
ഞായറാഴ്ച ബാങ്ക് തുറന്നു പ്രവർത്തിക്കണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറക്കുമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചുണ്ട്. പല ബാങ്കുകളും തുറന്നു പ്രവർത്തിക്കാൻ സമ്മതം അറിയിച്ചിട്ടുമുണ്ട്.
നാളെ നാലാം ശനി, ഞായറാഴ്ച പിന്നെ 28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടാതിരിക്കാനാണ് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കിയത്.
മൊബൈൽ ബാങ്കിംഗികും യുപിഐയും ഇന്റർനെറ്റ് ബാങ്കിംഗിഗും മറ്റ് ഡിജിറ്റൽ മാർഗങ്ങളും പരമാവധി ഉപയോഗിക്കണമെന്നും ഇവയുടെ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്നും ബാങ്കുകൾ വ്യക്തമാക്കി. എടിഎമ്മുകൾ പ്രവർത്തനക്ഷമമായിരിക്കും. എടിഎമ്മുകളിൽ മതിയായ പണം നിക്ഷേപിക്കാനും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ശ്രദ്ധിക്കാനും ബാങ്കുകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.