Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banking Sector

കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് ബാ​ങ്കിം​ഗ് മേ​ഖ​ല പ​ങ്കാ​ളി​യാ​ക​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌വ്യ​​​വ​​​സ്ഥ​​​യെ പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല വി​​​ക​​​സ​​​ന പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​യു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല മി​​​ക​​​ച്ച നേ​​​ട്ട​​​മാ​​​ണ് കൈ​​​വ​​​രി​​​ച്ച​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​കെ ബാ​​​ങ്കിം​​​ഗ് ബി​​​സി​​​ന​​​സ് 18 ല​​​ക്ഷം കോ​​​ടി രൂ​​​പ പി​​​ന്നി​​​ട്ടു. നി​​​ക്ഷേ​​​പം 10.62 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യും വാ​​​യ്പ വി​​​ത​​​ര​​​ണം 7.74 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

വാ​​​ർ​​​ഷി​​​ക വാ​​​യ്പാ പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തും കൃ​​​ഷി, എം​​​എ​​​സ്എം​​​ഇ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വാ​​​യ്പാ പ്ര​​​വാ​​​ഹം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം വാ​​​യ്പ നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം കു​​​റ​​​യു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ബാ​​​ങ്കു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ഗോ​​​ള കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കും. വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യും കോ​​​ർ​​​പ​​​റേ​​​റ്റ് മേ​​​ഖ​​​ല​​​യു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കും. തൊ​​​ഴി​​​ൽ വി​​​പ​​​ണി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ’ഗ്ലോ​​​ബ​​​ൽ ജോ​​​ബ് വാ​​​ച്ച് ട​​​വ​​​ർ’ സ്ഥാ​​​പി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്ത് 10,000 പു​​​തി​​​യ ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​തി​​​നാ​​​യി കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ ധ​​​ന​​​സ​​​ഹാ​​​യ​​​വും സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പാ​​​ക്കും. യു​​​വ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌വ്യ​​​വ​​​സ്ഥ​​​യി​​​ൽ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സം​​​ഭാ​​​വ​​​ന നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ളും ടറി​​​വേ​​​ഴ്സ് റെ​​​മി​​​റ്റ​​​ൻ​​​സ് ’ പ്ര​​​തി​​​ഭാ​​​സ​​​വും വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ൽ പ്ര​​​വാ​​​സി നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നും ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്കും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന പു​​​തി​​​യ ധ​​​ന​​​കാ​​​ര്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ബാ​​​ങ്കു​​​ക​​​ൾ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്യ​​​ണം.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ പ​​​ദ്ധ​​​തി​​​ക​​​ളും ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും.

ഗ്രീ​​​ൻ ഫി​​​നാ​​​ൻ​​​സിം​​​ഗി​​​ൽ ബാ​​​ങ്കു​​​ക​​​ൾ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്ക​​​ണം. നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​യും സം​​​രം​​​ഭ​​​ങ്ങ​​​ളെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​യും മാ​​​റ്റി കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​രോ പൗ​​​ര​​​ന്‍റെ​​​യും ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബാ​​​ങ്കു​​​ക​​​ളും സ​​​ർ​​​ക്കാ​​​രും കൈ​​​കോ​​​ർ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ന​​​റ ബാ​​​ങ്ക് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഭാ​​​വേ​​​ന്ദ്ര കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ യോ​​​ഗ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. എ​​​സ്എ​​​ൽ​​​ബി​​​സി ക​​​ണ്‍​വീ​​​ന​​​റും കാ​​​ന​​​റ ബാ​​​ങ്ക് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​റു​​​മാ​​​യ വി.​​​എ​​​സ്. സ​​​ന്തോ​​​ഷ്, റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​വീ​​​ണ്‍ കു​​​മാ​​​ർ വ​​​സ​​​ന്ത രാ​​​മ​​​ച​​​ന്ദ്ര, ന​​​ബാ​​​ർ​​​ഡ് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ നാ​​​ഗേ​​​ഷ് കു​​​മാ​​​ർ, വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളു​​​ടെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ഉ​​​ന്ന​​​ത ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി.

Latest News

Corehub Up