Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BansuriSwaraj

സ്ത്രീ​സു​ര​ക്ഷ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​ത് ഇ​ര​ട്ട​ത്താ​പ്പ്; നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി 

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളു​ടെ അ​ന്ത​സ്സ്, സു​ര​ക്ഷ, ശാ​ക്തീ​ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ​ര​സ്യ​മാ​യി വാ​ദി​ക്കു​മ്പോ​ഴും, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​രു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി എം​പി ബാ​ൻ​സു​രി സ്വ​രാ​ജ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.  മൂ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ബാ​ൻ​സു​രി സ്വ​രാ​ജി​ന്‍റെ വി​മ​ർ​ശ​നം. 

14 വ​യ​സു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ജാ​ർ​ഖ​ണ്ഡി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഭൂ​ഷ​ൺ ബാ​ര, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം നേ​രി​ടു​ന്ന എം​പി ബി​മോ​ൾ അ​കോ​യി​ജം,   അ​സം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന മു​ൻ​കാ​ല ആ​രോ​പ​ണം നേ​രി​ടു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ഹ​ര​ക് സിം​ഗ് റാ​വ​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ബാ​ൻ​സു​രി സ്വ​രാ​ജ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. അ​തേ​സ​മ​യം, ഈ ​മൂ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. 

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ സ്ത്രീ​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ, കോ​ൺ​ഗ്ര​സ് വെ​റും മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യാ​ണെ​ന്ന് ബാ​ൻ​സു​രി സ്വ​രാ​ജ് ആ​രോ​പി​ച്ചു. "ഭ​ഗ​വാ​ൻ ബി​ർ​സ മു​ണ്ട​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​വും 'ജ​ന​ജാ​തീ​യ ഗൗ​ര​വ് ദി​വ​സ്' ആ​ച​ര​ണ​വും ന​ട​ക്കാ​നി​രി​ക്കെ, ഒ​രു ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഭൂ​ഷ​ൺ ബാ​ര നേ​രി​ടു​ന്ന​ത് ഏ​റെ ല​ജ്ജാ​ക​ര​മാ​ണെ​ന്നും  പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ബാ​ൻ​സു​രി സ്വ​രാ​ജ് വ്യ​ക്ത​മാ​ക്കി. 

‘സ്മാ​ഷ് ദി ​പാ​ട്രി​യാ​ർ​ക്കി’ (പു​രു​ഷാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ക) തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന കോ​ൺ​ഗ്ര​സും, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​രു​ന്ന മൗ​നം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Latest News

Corehub Up