Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bar Stabbing

Kottayam

ബാ​റിലെ ക​ത്തി​ക്കു​ത്ത്: ഒ​ന്നാം പ്ര​തി​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വ്

കോ​ട്ട​യം: ബാ​ർ ഹോ​ട്ട​ലി​ൽ യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 15,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​തു​ശേ​രി വീ​ട്ടി​ൽ സു​ബി​ൻ ബെ​ന്നി​യെ​യാ​ണ് കോ​ട്ട​യം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ട് ജ​ഡ്ജി സു​ഭാ​ഷ് എ​സ്. ശി​ക്ഷി​ച്ച​ത്.

2019 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​തി​ര​മ്പു​ഴ ല​യാ ബാ​റി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് യു​വാ​വി​ന് കു​ത്തേ​റ്റ​ത്.

ഏ​റ്റു​മാ​നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന എ.​ജെ. തോ​മ​സ്, നി​ർ​മ്മ​ൽ ബോ​സ്, എ. ​അ​ൻ​സാ​രി എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി സി.​ആ​ർ. രാ​ജേ​ഷ് ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. സി​റി​ൽ തോ​മ​സ് പാ​റ​പ്പു​റം, അ​ഡ്വ. ധ​നു​ഷ് ബാ​ബു, അ​ഡ്വ. സി​ദ്ധാ​ർ​ത്ഥ്, അ​ഡ്വ. അ​ഖി​ൽ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Latest News

Corehub Up