Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bar Hours

തോന്നുംപടി ബാറുകളുടെ സമയം കൂട്ടൽ: കടുത്ത പ്രതിഷേധത്തിനൊരുങ്ങി സിപിഐ

തിരുവനന്തപുരം: മന്ത്രിസഭയിലോ എൽഡിഎഫിലോ ചർച്ച ചെയ്യാതെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ കൂട്ടിയത് സിപിഐ ഉൾപ്പെടെയുളള ഘടക കക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി വൈകി ഇറങ്ങിയ ഉത്തരവ് പല മന്ത്രിമാർ പോലും അറിഞ്ഞത് പത്രമാധ്യമങ്ങളിൽ കൂടിയാണ്.

ഇക്കാര്യത്തിൽ ഉടൻ തന്നെ പ്രതിഷേധം അറിയിക്കണമെന്നാണ് സിപിഐ കരുതുന്നത്. പ്രതിഷേധം എൽഡിഎഫിലോ മന്ത്രിസഭയിലോ അറിയിച്ചാൽ മതിയോ അല്ലെങ്കിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെന്നപോലെ പരസ്യ പ്രതികരണം വേണമോയെന്നതാണ് സിപിഐ നേതൃത്വത്തിനു മുന്നിലുള്ള ചിന്ത.

തെരത്തെടുപ്പ് സമയത്ത് പരസ്യ പ്രതികരണം നടത്തിയാൽ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാർട്ടി കരുതുന്നുണ്ട്. എന്നാൽ വെറും രണ്ടു ദിവസം കൊണ്ട് നടത്തിയ ഫയൽ നീക്കവും നടപടിയും ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് പാർട്ടി ഉന്നത നേതാക്കൾ വിലയിരുത്തുന്നുണ്ട്.

എന്നാൽ പിഎം ശ്രീ വിവാദം ഉണ്ടാക്കിയ പ്രത്യാഘാതം പാർട്ടിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. മറ്റ് ഘടകകക്ഷികൾക്കും ഇതേ അഭിപ്രായമാണെങ്കിലും ആരും പരസ്യ പ്രതികരണത്തിന് സാധ്യതയില്ല.

Latest News

Corehub Up