Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barmer

രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ൽ പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ; സ​ച്ചി​ൻ പൈ​ല​റ്റും ജാ​ട്ട്-​ബി​ഷ്‌​ണോ​യ് സ​ഖ്യ​വും വാ​ർ​ത്ത​ക​ളി​ൽ 

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച് മു​തി​ർ​ന്ന നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ​യും ജാ​ട്ട്, ബി​ഷ്‌​ണോ​യ് സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ​യും വേ​ദി പ​ങ്കി​ട​ൽ. ബാ​ർ​മ​ർ ജി​ല്ല​യി​ലെ ധോ​രി​മ​ന്ന​യി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക ച​ട​ങ്ങി​ലാ​ണ് ഈ ​പ്ര​മു​ഖ നേ​താ​ക്ക​ൾ ഒ​ന്നി​ച്ച് അ​ണി​നി​ര​ന്ന​ത്. 

മു​ൻ സ​ർ​പ​ഞ്ചും ക​ർ​ഷ​ക നേ​താ​വു​മാ​യ ഗോ​ർ​ധ​ന റാം ​വി​ഷ്‌​ണോ​യി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ലാ​ണ് സ​ച്ചി​ൻ പൈ​ല​റ്റ്, പ്ര​മു​ഖ ജാ​ട്ട് നേ​താ​വും എം​എ​ൽ​എ​യു​മാ​യ ഹ​രീ​ഷ് ചൗ​ധ​രി, മു​ൻ മ​ന്ത്രി ഹേ​മാ​റാം ചൗ​ധ​രി എ​ന്നി​വ​ർ ഒ​ന്നി​ച്ച് എ​ത്തി​യ​ത്. ഹ​രീ​ഷ് ചൗ​ധ​രി ഓ​ടി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് സ​ച്ചി​ൻ പൈ​ല​റ്റ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

രാ​ജ​സ്ഥാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ജാ​ട്ട്, ബി​ഷ്‌​ണോ​യ് സ​മു​ദാ​യ​ങ്ങ​ളു​ടെ ഈ ​പി​ന്തു​ണ സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​ക്ക് പു​തി​യ ക​രു​ത്ത് പ​ക​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ടി​ഞ്ഞാ​റ​ൻ രാ​ജ​സ്ഥാ​നി​ലെ 30 ഓ​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ വോ​ട്ടു​ബാ​ങ്ക് ഏ​കോ​പി​പ്പി​ക്കാ​ൻ ഈ ​സ​ഖ്യ​ത്തി​ന് സാ​ധി​ച്ചാ​ൽ അ​ത് വ​രും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തും.

Latest News

Corehub Up