ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി രാജിവച്ചു. കോൺഗ്രസ് സർക്കാരിന്റെ നിർദേശപ്രകാരമായിരുന്നു രാജി.
രാജിവയ്ക്കുന്നതിനു മുന്പ് പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദുമായി ഹൊറാട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ സ്വമേധയാ ആണു രാജിവച്ചതെന്ന് ബിജെപി നേതാവായ ഹൊറാട്ടി പറഞ്ഞു.
എന്നാൽ രാജിവയ്ക്കാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. രാജിവച്ചില്ലെങ്കിൽ ഹൊറാട്ടിക്കെതിരേ അവിശ്വാസ പ്രമേയത്തിനു കോൺഗ്രസ് നീക്കമാരംഭിച്ചിരുന്നു.
ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസിനാണു ഭൂരിപക്ഷം. കോൺഗ്രസിലെ സലിം അഹമ്മദിനെ പുതിയ ചെയർമാനായി തെരഞ്ഞെടുക്കും.