പേരാമ്പ്ര: വൈക്കം മുഹമ്മദ് ബഷീർ ഓർമ്മകൾ പങ്ക് വെച്ച് പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി. ബഷീറിയൻ ശൈലി മലയാളിക്ക് സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം "ബഷീർ ഒരു പൂങ്കാവനം' പേരാമ്പ്ര എയുപി സ്കൂളിൽ നടന്നു. ഉപജില്ലയിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
ബഷീർ ലോകത്തെ സ്നേഹിച്ച പ്രതിഭയാണന്നും ബഷീറിലൂടെ ഗാന്ധിജിയെ കാണാൻ കഴിയുമെന്നും പ്രശസ്ത എഴുത്തുകാരനും നിരൂപകനും നടനുമായ വി.കെ. ജോബിഷ് അഭിപ്രായപ്പെട്ടു. വിദ്യാരംഗം ഉപജില്ല സമിതി സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത മൂല്യങ്ങൾ പങ്ക് വെക്കാൻ വായനയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ യൂസഫ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, എച്ച്എം ഫോറം കൺവീനർ പി. രാമചന്ദ്രൻ, വിദ്യാരംഗം ജില്ല പ്രതിനിധി ബി.ബി. ബിനീഷ്, സീനിയർ അസിസ്റ്റന്റ് കെ. സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.