Movies
മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം താരത്തിനൊപ്പം പങ്കിട്ട് മലയാളത്തിലെ യുവനടൻമാരായ ആസിഫ് അലിയും ടൊവീനോയും ബേസിലും. സംസ്ഥാനചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്. ഒപ്പം രസകരമായ ഒരു കാര്യവും നടന്നു.
മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ടൊവീനോ നടൻ ബേസിലിനെ വീഡിയോ കോൾ വിളിച്ച് കാണിച്ചുകൊടുത്തു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Movies
തമിഴ്നാട്ടിലും ആരാധകരെ കൈയിലെടുക്കാൻ ബേസിൽ ജോസഫ്. വിഘ്നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന രാവഡി എന്ന ചിത്രത്തിലെ ബേസിലിന്റെ ക്യാരക്റ്റർ ഇന്‍ട്രോ പുറത്തുവന്നു.
ഒരു മുഴുനീള കോളജ് എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ക്യാരക്റ്റർ ടീസർ നൽകുന്ന സൂചനകൾ. മാസ് ഗെറ്റപ്പിലാണ് ബേസില്‍ ചിത്രത്തിലെത്തുന്നത്.
ക്യാരക്റ്റർ റിവീൽ വിഡിയോയിൽ ഏറ്റവും ഒടുവിലായാണ് ബേസിലെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണിത്. വിഡിയോയുടെ കമന്റ് ബോക്സ് നിറയെ ബേസിൽ ഫാൻസിന്റേ ബഹളമാണ്.
Movies
ശിവ കാർത്തികേയൻ നായകനാകുന്ന പാരാശക്തിയിൽ മലയാളി താരം ബേസിൽ ജോസഫും. ശിവകാർത്തികേയനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിനിമയുടെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രമോഷൻ ചടങ്ങിലാണ് നടന്റെ പ്രതികരണം. ബേസിലിനൊപ്പം സിനിമയിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
"പരാശക്തി സിനിമയിൽ ബേസിൽ ജോസഫും ഉണ്ട്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ശ്രീലങ്കയിൽ മൂന്ന് നാലു ദിവസത്തോളം ബേസിലും ഉണ്ടായിരുന്നു. അദ്ദേഹം വളരെ ഫൺ ആണ്. ആ സമയത്ത് ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ബേസിലിനോട് ചോദിച്ചപ്പോൾ ആദ്യം ഇയർലി സ്റ്റാർ ആയിരുന്നു പിന്നെ മന്ത്ലി സ്റ്റാർ വീക്കിലി സ്റ്റാർ ആയി ഞാൻ മാറി. അതുകൊണ്ട് ഇപ്പോൾ കുറച്ച് സ്ലോ ആക്കി. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ബേസിൽ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് നല്ല അനുഭവം ആയിരുന്നു'.- ശിവകാർത്തികേയൻ പറഞ്ഞു.
സൂരറൈ പോട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്.
Movies
ശക്തിമാൻ എന്ന സൂപ്പർ ഹീറോ ചിത്രത്തിന് വേണ്ടി ബേസിൽ ജോസഫ് ബോളിവുഡിൽ പാഴാക്കിയത് രണ്ടുവർഷമാണെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്.
ശക്തിമാനു വേണ്ടി കാത്തിരുന്ന് തന്റെ രണ്ടുവർഷം പാഴായെന്നും ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെ പിടിച്ചുനിൽക്കുന്നു എന്ന് ബേസിൽ ജോസഫ് ചോദിച്ചെന്നും ‘ചൽച്ചിത്ര ടോക്സ്’ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറയുന്നു.
‘‘ഒരു അവാർഡ് ഫംഗ്ഷന് പോയപ്പോൾ ഞാൻ സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ കണ്ടു. ബേസിൽ ഒരു മികച്ച നടനാണ്. പൊന്മാൻ, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ പോലെ സാധാരണ മനുഷ്യരുടെ ഹീറോയായും, വില്ലനായും ഒക്കെ പല വേഷങ്ങളിൽ മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്ന ഇതുപോലെ മറ്റൊരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത ബേസിലിനോട് ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാൻ ചോദിച്ചു.
പക്ഷേ ശക്തിമാനു വേണ്ടി തന്റെ ജീവിതത്തിലെ വിലയേറിയ രണ്ടുവർഷം പാഴാക്കി എന്നാണ് ബേസിൽ എന്നോട് പറഞ്ഞത്. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നത്? എന്ന ബേസിൽ എന്നോട് ചോദിച്ചു.
ഇവിടെ എനിക്ക് തോന്നുന്ന അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്ന്’ അദ്ദേഹത്തോടു മറുപടിയായി പറഞ്ഞു. ആ മനുഷ്യൻ തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട രണ്ടുവർഷം പാഴാക്കി. ചിരിച്ചുകൊണ്ടാണ് ബേസിൽ എന്നോട് സംസാരിച്ചത്.’’ അനുരാഗ് കശ്യപ് പറഞ്ഞു.
രൺവീർ സിംഗിനെ നായകനാക്കി സോണി പിക്ചേഴ്സ് നിർമിക്കുന്ന ശക്തിമാൻ എന്ന ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കുറേക്കാലമായി ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
Movies
നടൻ ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം ‘സൈലം ലേണിംഗ്' കമ്പനി സ്ഥാപകൻ ഡോ. അനന്തുവുമായി ചേർന്ന്. സൈലം ലേണിംഗ് ഗ്രൂപ്പ് സ്ഥാപകനായ അനന്തു കഴിഞ്ഞ ദിവസമാണ് നിർമാണ കമ്പനി ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ബേസിലും അനന്തുവും ഒന്നിക്കുന്ന വിവരം സമൂഹമാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചു. ആദ്യത്തെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഉടൻ പുറത്തുവിടും.
ബേസിൽ എന്റർടെയിൻമെന്റ്സും ഡോ.അനന്തു എന്റർടെയിൻമെന്റ്സും ഒന്നിച്ച് സിനിമ ചെയ്യുന്ന വിവരം രസകരമായ വീഡിയോയിലൂടെയാണ് പ്ര്യാഖാപിച്ചത്. ഇരുവരും പരസ്പരം തഗ് അടിച്ചും തമാശ പറഞ്ഞും എഗ്രിമെന്റ് ഒപ്പ് ഇടുന്നത് വീഡിയോയിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയിൽ ആശംസകളറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് രസകരമായ അനിമേഷൻ വിഡിയോയിലൂടെ ബേസിൽ തന്റെ പുതിയ നിർമാണ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. ചരിഞ്ഞ പിസാ ഗോപുരം നേരെയാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു സൂപ്പര്‍ഹീറോയുടെ ആനിമേഷൻ വിഡിയോയാണ് ബേസിൽ പങ്കുവച്ചത്.
Movies
നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഇനി നിര്‍മാണരംഗത്തേക്കും ഇറങ്ങുന്നു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിർമാണക്കമ്പനിയെക്കുറിച്ച് ബേസിൽ പരിചയപ്പെടുത്തിയത്. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്സും പുറത്തുവിട്ടു. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്.
""അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിര്‍മാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍, കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വ്വം, പുതിയ രീതികളില്‍ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്ടെയ്ന്മെന്റ്സിലേക്ക് സ്വാഗതം''. ബേസില്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
ചരിഞ്ഞ ഗോപുരം താഴെ നിന്ന് ഉയര്‍ത്തി നേരയാക്കാന്‍ നോക്കുന്ന സൂപ്പര്‍ഹീറോ വേഷത്തിലുള്ള ഒരുകുഞ്ഞിന്റെ ആനിമേഷനിലാണ് ടൈറ്റില്‍ ഗ്രാഫിക്സ്.
നേരെ നിര്‍ത്തിയ ഗോപുരം തള്ളി താഴെയിട്ട ശേഷം കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയുമായി നില്ക്കുന്നു കുട്ടിയുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുന്നതാണ് ലോഗോ. ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍മുരളി റഫറന്‍സ് ഉള്ളതാണ് ടൈറ്റില്‍ ഗ്രാഫിക്സ്. പശ്ചാത്തലസംഗീതത്തിനൊപ്പം ബേസിലിന്റെ പൊട്ടിച്ചിരിയും കേള്‍ക്കാം.
നിര്‍മിക്കുന്ന ആദ്യ സിനിമ ഏതായിരിക്കുമെന്നതടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനസഹായിയായി തുടങ്ങി സംവിധായകനായും നടനായും ബേസില്‍ മലയാള സിനിമയില്‍ സജീവമാണ്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍മുരളി എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. മരണമാസ് ആണ് ബേസില്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സത്യന് അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തില്‍ അതിഥിവേഷത്തിലുണ്ട്.