Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Batter Suryavanshi

അ​​തി​​വേ​​ഗ വൈ​​ഭ​​വം..!

ദോ​​ഹ: വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് വൈ​​ഭ​​വ​​ത്താ​​ല്‍ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി ഇ​​ന്ത്യ​​ന്‍ കൗ​​മാ​​ര​​ക്കാ​​ര​​ന്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി.

ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള ര​​ണ്ടാ​​മ​​ത്തെ സെ​​ഞ്ചു​​റി​​യെ​​ന്ന റി​​ക്കാ​​ര്‍​ഡ് സൂ​​ര്യ​​വം​​ശി കു​​റി​​ച്ചു. ഏ​​ഷ്യ ക​​പ്പ് റൈ​​സിം​​ഗ് സ്റ്റാ​​ഴ്‌​​സ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ യു​​എ​​ഇ​​ക്ക് എ​​തി​​രേ 32 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യാ​​ണ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​ നേ​​ടി​​യ​​ത്. 42 പ​​ന്തി​​ല്‍ 11 ഫോ​​റും 15 സി​​ക്‌​​സും അ​​ട​​ക്കം 144 റ​​ണ്‍​സ് സൂ​​ര്യ​​വം​​ശി​​യു​​ടെ ബാ​​റ്റി​​ല്‍​നി​​ന്നു പി​​റ​​ന്നു.

32 പന്തിൽ സെഞ്ചുറി

ഇ​​ന്ത്യ​​ക്കാ​​രു​​ടെ അ​​തി​​വേ​​ഗ ട്വ​​ന്‍റി-20 സെ​​ഞ്ചു​​റി​​യി​​ല്‍ ഉ​​ര്‍​വി​​ല്‍ പ​​ട്ടേ​​ല്‍, അ​​ഭി​​ഷേ​​ക് ശ​​ര്‍​മ എ​​ന്നി​​വ​​ര്‍​ക്കു പി​​ന്നി​​ല്‍ ഋ​​ഷ​​ഭ് പ​​ന്തി​​നൊ​​പ്പം സൂ​​ര്യ​​വം​​ശിര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. ഋ​​ഷ​​ഭ് പ​​ന്തും 32 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു. 2024 മു​​ഷ്താ​​ഖ് അ​​ലിയി​​ല്‍ 28 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി​​നേ​​ടി​​യാ​​ണ് ഉ​​ര്‍​വി​​ലും അ​​ഭി​​ഷേ​​കും ഒ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്.

ഇ​​ന്ത്യ എ​​യ്ക്കു ജ​​യം

സൂ​​ര്യ​​വം​​ശി​​ക്കൊ​​പ്പം ക്യാ​​പ്റ്റ​​ന്‍ ജി​​തേ​​ഷ് ശ​​ര്‍​മ​​യും (32 പ​​ന്തി​​ല്‍ 83 നോ​​ട്ടൗ​​ട്ട്) തി​​ള​​ങ്ങി​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ എ 20 ​​ഓ​​വ​​റി​​ല്‍ 297/4 റ​​ണ്‍​സ് നേ​​ടി. യു​​എ​​ഇ​​യു​​ടെ മ​​റു​​പ​​ടി 20 ഓ​​വ​​റി​​ല്‍ 149/7ന് ​​അ​​വ​​സാ​​നി​​ച്ചു. ഇ​​ന്ത്യ എ​​യ്ക്ക് 148 റ​​ണ്‍​സ് ജ​​യം.

Latest News

Corehub Up