Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battlefield:

സ​മ​ര​വേ​ദി​യി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്ക​ണം: ദേ​വേ​ന്ദ്ര നാ​ഥ് മഹാതോ

റാ​​​​ഞ്ചി: പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ നി​​​​രാ​​​​ഹാ​​​​ര​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വ് ദേ​​​​വേ​​​​ന്ദ്ര നാ​​​​ഥ് മഹാതോയു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം.

12 ദി​​​​വ​​​​സ​​​​മാ​​​​യി നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന മ​​ഹാ​​തോ​​യെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വ​​​​ഷ​​​​ളാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് റാ​​​​ഞ്ചി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി സ​​​​മ​​​​രം ന​​​​ട​​​​ക്കു​​​​ന്ന ജ​​​​യ്പാ​​​​ൽ സിം​​​​ഗ് മു​​​​ണ്ട സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ സ​​​​മ​​​​ര​​​​വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ പോ​​​​കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​ഹാ​​തോ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ശ​​​​രീ​​​​രം ആ​​​​ശു​​​​പ​​​​ത്രി കി​​​​ട​​​​ക്ക​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ആ​​​​ത്മാ​​​​വ് സ​​​​മ​​​​ര​​​​വേ​​​​ദി​​​​യി​​​​ലാ​​​​ണെ​​​​ന്ന് സ​​​​വി​​​​ൽ സ​​​​ർ​​​​ജ​​​​ന​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ മഹാതോ പ​​​​റ​​​​ഞ്ഞു. മ​​ഹാ​​തോ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കാ​​​​ണാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നും സ​​​​മ​​​​ര​​​​ക്കാ​​​​ർ ചോ​​​​ദി​​​​ക്കു​​​​ന്നു.

Latest News

Corehub Up