Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BayernMunich

ചാ​മ്പ്യ​ന്‍​സ് ലീഗ്: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നും ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നും ജ​യം

മാ​ഞ്ച​സ്റ്റ​ര്‍/​മ്യൂ​ണി​ക്: യൂ​റോ​പ്യ​ന്‍ ടോ​പ് ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ളാ​യ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് ഗോ​ള​ടി​മേ​ള​ത്തോ​ടെ ആ​ഘോ​ഷി​ച്ച് ഇം​ഗ്ലീ​ഷ് സൂ​പ്പ​ര്‍ ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി. സ്വ​ന്തം ഗ്രൗ​ണ്ടാ​യ ഓ​ള്‍​ഡ് ട്രാ​ഫോ​ഡി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ സ​ബാ​ഹ് എ​ഫ്‌​കെ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളി​നാ​ണ് ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രെ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ത​ക​ര്‍​ത്ത​ത്.

മൂ​ന്നു സീ​സ​ണി​നു​ശേ​ഷ​മാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ എ​ത്തി​യ​തെ​ന്ന​താ​ണു ശ്ര​ദ്ധേ​യം. 2023-24 സീ​സ​ണി​ലാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​ര്‍ അ​വ​സാ​ന​മാ​യി ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഇ​റ​ങ്ങി​യ​ത്. മ​ത്തേ​വൂ​സ് കു​ന്‍​യ (27-ാം മി​നി​റ്റ്), ബ്രൂ​ണൊ ഫെ​ര്‍​ണാ​ണ്ട​സ് (42), ബെ​ഞ്ച​മി​ന്‍ സെ​സ്‌​കൊ (45-ാം മി​നി​റ്റ്), ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സ് (68-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​ക്കാ​യി വ​ല കു​ലു​ക്കി.

ബ​യേ​ണി​ന്‍റെ ര​ണ്ടാം പ​കു​തി

നോ​ര്‍​വീ​ജി​യ​ന്‍ ക്ല​ബ്ബാ​യ ബൊ​ഡൊ ഗ്ലിം​റ്റി​നെ​യാ​ണ് ജ​ര്‍​മ​ന്‍ വ​മ്പ​ന്മാ​രാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്ക് മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ള്‍​ക്കു ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്. ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ അ​ഞ്ചു ഗോ​ളും ര​ണ്ടാം​പ​കു​തി​യി​ലാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. 87-ാം മി​നി​റ്റി​ല്‍ ഒ​ഡി​ന്‍ ബ്‌​ജോ​ത​ഫ്റ്റ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ബൊ​ഡൊ ഗ്ലിം​റ്റ് പ​ത്തു പേ​രു​മാ​യാ​ണ് മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 47-ാം മി​നി​റ്റി​ല്‍ യ​മാ​ല്‍ മു​സി​യാ​ല​യി​ലൂ​ടെ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ലീ​ഡ് സ്വ​ന്ത​മാ​ക്കി. തു​ട​ര്‍​ന്നു ഹാ​രി കെ​യ്ന്‍ (61-ാം മി​നി​റ്റ്), അ​ല്‍​ഫോ​ന്‍​സൊ ഡേ​വി​സ് (77-ാം മി​നി​റ്റ്) എ​ന്നി​വ​രും ല​ക്ഷ്യം​ക​ണ്ടു. മൈ​ക്ക​ല്‍ ഒ​ലി​സി​ന്‍റെ (83, 90+2 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ കൂ​ടി ആ​യ​തോ​ടെ ബ​യേ​ണി​ന് ആ​ധി​കാ​രി​ക ജ​യം.

ഫാ​ബ്രി​ഗ​സി​ന്‍റെ കൊ​മൊ

2010 ഫി​ഫ ലോ​ക​ക​പ്പ്, 2008, 2012 യൂ​റോ ക​പ്പ് എ​ന്നി​വ നേ​ടി​യ സ്പാ​നി​ഷ് ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു സെ​സ് ഫാ​ബ്രി​ഗ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​റ​ങ്ങി​യ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് കൊ​മൊ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് അ​ര​ങ്ങേ​റ്റം ജ​യ​ത്തോ​ടെ ആ​ഘോ​ഷി​ച്ചു. 4-1നു ​ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ ആ​ര്‍​ബി ലൈ​പ്‌​സി​ഗി​നെ​യാ​ണ് കൊ​മൊ ഹോം ​ഗ്രൗ​ണ്ടി​ല്‍ തോ​ല്‍​പ്പി​ച്ച​ത്. 2024 മു​ത​ല്‍ ഫാ​ബ്രി​ഗ​സാ​ണ് കൊ​മൊ​യു​ടെ മാ​നേ​ജ​ര്‍.

ഫ്ര​ഞ്ച് ക്ല​ബ് ലെ​ന്‍​സ് 3-2നു ​ചെ​ക് സം​ഘ​മാ​യ സ്ലാ​വി​യ പ്രാ​ഗി​നെ തോ​ല്‍​പ്പി​ച്ചു. എ​എ​സ് റോ​മ x ഫെ​നെ​ര്‍​ബാ​ഷ്, ഐ​ന്തോ​വ​ന്‍ x ഷാ​ക്ത​ര്‍ ഡോ​നെ​സ്‌​ക് മ​ത്സ​ര​ങ്ങ​ള്‍ 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

Latest News

Corehub Up