Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bear Festival

ദ​ലാ​ൽ സ്ട്രീ​റ്റി​ൽ വീ​ണ്ടും ക​ര‍ടി​വി​ള​യാ​ട്ടം

മും​​ബൈ: ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ലെ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ ഓ​​ഹ​​രി​​വി​​പ​​ണി വീ​​ണ്ടും സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​യി. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ തു​​ട​​രു​​ന്ന യു​​ദ്ധ​​വും എ​​ണ്ണ​​വി​​ല​​യി​​ലെ അ​​സ്ഥി​​ര​​ത​​യു​​മാ​​ണ് വി​​പ​​ണി​​യു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കി​​ട​​യാ​​ക്കി​​യ​​ത്. സെ​​ൻ​​സെ​​ക്സ് 1300 പോ​​യി​​ന്‍റ​​ില​​ധി​​കം താ​​ണു. നി​​ഫ്റ്റി നി​​ർ​​ണാ​​യ​​ക​​മാ​​യ 23,900 പോ​​യി​​ന്‍റി​​ന് താ​​ഴെ​​യാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

മി​​ശ്ര​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ​​ക്കി​​ടെ വി​​പ​​ണി ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ഈ ​​ന​​ഷ്ടം കൂ​​ടു​​ത​​ൽ വ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. വി​​പ​​ണി സൂ​​ചി​​ക​​ക​​ൾ ക​​ഴി​​ഞ്ഞ 11 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കി​​ലേ​​ക്കു കൂ​​പ്പു​​കു​​ത്തു​​ക​​യും ചെ​​യ്തു.

സെ​​ൻ​​സെ​​ക്സ് 1342 പോ​​യി​​ന്‍റ് (1.72%) ഇ​​ടി​​ഞ്ഞ് 76864ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. പ​​ത്ത​​ര മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന ക്ലോ​​സിംഗ് നി​​ല​​വാ​​ര​​മാ​​ണി​​ത്.

നി​​ഫ്റ്റി 394 പോ​​യി​​ന്‍റ് (1.63%) താ​​ഴ്ന്ന് 23867ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. 2025 ഏ​​പ്രി​​ൽ 17-ന് ​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് നി​​ഫ്റ്റി സൂ​​ചി​​ക 24,000 നി​​ല​​വാ​​ര​​ത്തി​​ന് താ​​ഴെ ക്ലോ​​സിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക 1.25% ന​​ഷ്ടം നേ​​രി​​ട്ടു. നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക 0.36% ഇ​​ടി​​വ് കു​​റി​​ച്ചു. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഇ​​ന്ന​​ല​​ത്തെ വ്യാ​​പാ​​ര​​ത്തി​​ൽ ഫാ​​ർ​​മ, ഹെ​​ൽ​​ത്ത്കെ​​യ​​ർ, ഓ​​യി​​ൽ & ഗ്യാ​​സ് തു​​ട​​ങ്ങി​​യ സൂ​​ചി​​ക​​ക​​ൾ മാ​​ത്ര​​മാ​​ണ് നേ​​രി​​യ തോ​​തി​​ലെ​​ങ്കി​​ലും നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വി​​പ​​ണി​​യു​​ടെ വീ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​ങ്ങ​​ൾ

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ വി​​ല്പ​​ന: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ ഓ​​ഹ​​രി വി​​റ്റ​​ഴി​​ക്ക​​ൽ തു​​ട​​രു​​ക​​യാ​​ണ്. ഫോ​​റി​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് (എ​​ഫ്ഐ​​ഐ) ഈ ​​മാ​​സം ഇ​​തു​​വ​​രെ വി​​ല്പ​​ന​​ക്കാ​​രു​​ടെ റോ​​ളി​​ൽ​​ത​​ന്നെ​​യാ​​ണ്. ചൊ​​വ്വാ​​ഴ്ച 4672.64 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണ് പി​​ൻ​​വ​​ലി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, ഡൊ​​മ​​സ്റ്റി​​ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് (ഡി​​ഐ​​ഐ) നി​​ക്ഷേ​​പ​​ക​​രാ​​കു​​ക​​യാ​​ണ്. ചൊ​​വ്വാ​​ഴ്ച 6333 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി.

ലാ​​ഭ​​മെ​​ടു​​പ്പ്: ക​​ഴി​​ഞ്ഞ ര​​ണ്ടു സെ​​ഷ​​നു​​ക​​ളി​​ലെ ഇ​​ടി​​വു​​ക​​ൾ​​ക്ക് വി​​രാ​​മ​​മി​​ട്ടു​​കൊ​​ണ്ട് ചൊ​​വ്വാ​​ഴ്ച വ്യാ​​പാ​​ര സെ​​ഷ​​നി​​ൽ സൂ​​ചി​​ക​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഈ ​​നേ​​ട്ടം നി​​ക്ഷേ​​പ​​ക​​രെ ഇ​​ന്ന​​ലെ വ​​ൻ​​തോ​​തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ന​​യി​​ച്ചു. എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ആ​​ക്സി​​സ് ബാ​​ങ്ക്, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, റി​​ല​​യ​​ൻ​​സ്, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര തു​​ട​​ങ്ങി​​യ ബാ​​ങ്കിം​​ഗ്, മ​​റ്റ് മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ ഓ​​ഹ​​രി​​ക​​ളി​​ൽ ന​​ട​​ന്ന ലാ​​ഭ​​മെ​​ടു​​പ്പ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളു​​ടെ ഇ​​ടി​​വി​​നു പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി.

യു​​ദ്ധം നീ​​ളു​​ന്ന​​ത്: യു​​എ​​സ്-​​ഇ​​റാ​​ൻ യു​​ദ്ധം ഉ​​ട​​ൻ അ​​വ​​സാ​​നി​​ക്കു​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് തി​​ങ്ക​​ളാ​​ഴ്ച പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചെ​​ങ്കി​​ലും, സം​​ഘ​​ർ​​ഷം വീ​​ണ്ടും ശ​​ക്ത​​മാ​​കു​​ന്ന​​താ​​യാ​​ണ് കാ​​ണു​​ന്ന​​ത്.

എ​​എ​​ഫ്പി റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം, ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം മൈ​​നു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ ശ്ര​​മി​​ച്ച ഇ​​റാ​​ന്‍റെ 16 ബോ​​ട്ടു​​ക​​ൾ യു​​എ​​സ് സൈ​​ന്യം ത​​ക​​ർ​​ത്തു. ലോ​​ക​​ത്തി​​ലെ എ​​ണ്ണ വി​​ത​​ര​​ണ​​ത്തി​​ന്‍റെ അ​​ഞ്ചി​​ലൊ​​ന്ന് ക​​ട​​ന്നു​​പോ​​കു​​ന്ന ഹോ​​ർ​​മു​​സ് ഇ​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചാ​​ൽ ഇ​​റാ​​ന് ക​​ടു​​ത്ത പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്ന് യു​​എ​​സ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.

അ​​തേ​​സ​​മ​​യം, പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് അ​​ട​​ച്ചു​​പൂ​​ട്ടി​​യാ​​ൽ ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്കും പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നും അ​​ത് വ​​ലി​​യ ഭീ​​ഷ​​ണി​​യാ​​കു​​മെ​​ന്ന് ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യും മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

രൂ​​പ​​യു​​ടെ ഇ​​ടി​​വ്: ഡോ​​ള​​റി​​നെ​​തി​​രേ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ​​നി​​ന്നും ചൊ​​വ്വാ​​ഴ്ച ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തി​​യ രൂ​​പ ഇ​​ന്ന​​ലെ വീ​​ണ്ടും ഇ​​ടി​​ഞ്ഞു. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ യു​​ദ്ധം ക​​ന​​ത്ത​​തോ​​ടെ ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്ന​​തും ഡോ​​ള​​ർ ക​​രു​​ത്താ​​ർ​​ജി​​ച്ച​​തു​​മാ​​ണ് രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ഇ​​ന്ന​​ലെ 16 പൈ​​സ ഇ​​ടി​​ഞ്ഞ് 92.01 നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി.

Latest News

Corehub Up