Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BeatenUp

മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദനം, താടിയെല്ലിനും നെഞ്ചിനും പരിക്ക്

കൊച്ചി: യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിന് നേരെ ആക്രമണം. മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച രാത്രി അഞ്ചംഗ സംഘം അജു അലക്‌സിനെ ആക്രമിച്ചത്. എറണാകുളം ഇടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം.

തട്ടുകടയില്‍ നിന്നും അജുവും സുഹൃത്തും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് കാറിലെത്തിയ അഞ്ചംഗ സംഘം മര്‍ദിച്ചത്. "ദൃശ്യം 3' സിനിമയ്‌ക്കെതിരെയും മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെയും മോശമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തില്‍ നെഞ്ചിനുള്‍പ്പെടെ പരിക്കേറ്റ അജു അലക്‌സ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ എത്തിയും സംഘത്തിലുള്ള ഒരാള്‍ അജു അലക്‌സിനെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഇയാളുടെ താടിയെല്ലിനും പരിക്കേറ്റു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂടിയിട്ടില്ല.

അതേസമയം, 2024ല്‍ മോഹന്‍ലാലിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അജു അലക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു അജുവിനെതിരെ കേസെടുത്തത്.

Latest News

Corehub Up