Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Belleville

America

ബെ​ൽ​വി​ൽ സെ​ന്‍റ് കു​ര്യാ​ക്കോ​സ് ചാ​വ​റ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

ബെ​ൽ​വി​ൽ (കാനഡ): പ്രാ​ർ​ഥ​ന​യും ആ​ഘോ​ഷ​വും ഒ​രു​മി​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷം ബെ​ൽ​വി​ൽ സെ​ന്‍റ് കു​ര്യാ​ക്കോ​സ് ചാ​വ​റ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടും.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറിന്, ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നോ​വേ​ന, ല​ദീ​ഞ്ഞ്, മ​രി​ച്ച​വ​രു​ടെ ഓ​ർമ എ​ന്നി​വ ന​ട​ക്കും.

ശ​നി​യാ​ഴ്ച വൈ​കുന്നേരം ഏഴിന്, ​രൂ​പം വെ​ഞ്ചി​രി​പ്പ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നോ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ഭ​ക്തി​പൂ​ർ​വം ന​ട​ത്ത​പ്പെ​ടും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കുന്നേരം നാലിന്, ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യോ​ടെ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നോ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഭ​ക്ഷ​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ ആ​ഘോ​ഷ​ത്തി​ന് താ​ള​വും ആ​വേ​ശ​വും പ​ക​രാ​ൻ "ന​യാ​ഗ്ര ത​രം​ഗം' അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി​മേ​ള​വും ഉ​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി "ക​ളി​പ്പാ​ട്ടം' സ്റ്റോർ, ഐ​സ്ക്രീം, ജ്യൂ​സ്, ചി​പ്സ് എ​ന്നി​വ​യു​മാ​യി സ്നാ​ക്ക് ഹ​ബ്, കൈ​കൊ​ണ്ട് നി​ർ​മിച്ച സോ​യ വാ​ക്സ് മെ​ഴു​കു​തി​രി​ക​ളു​മാ​യി എവി ഫ്ലെ​യിം​സ്, പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി ആ​പ്പി​ൾ വാ​ച്ചു​മാ​യി മ​ഹാ​ലേ​ലം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്രാ​ർ​ഥ​ന​യു​ടെ ശാ​ന്ത​ത​യും ആ​ഘോ​ഷ​ത്തി​ന്‍റെ നി​റ​പ്പ​കി​ട്ടും സൗ​ഹൃ​ദ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യും ഒ​രു​മി​ക്കു​ന്ന ഈ ​തി​രു​നാ​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കും.

കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ട്ടി ഈ ​മ​ഹ​ത്താ​യ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

Latest News

Corehub Up