Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Belrose

America

ബെ​ൽ​റോ​സ് സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ബെ​ൽ​റോ​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ബെ​ൽ​റോ​സ് സെ​ന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ബെ​ൽ​റോ​സ് സെന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, ഈ​ത​ൻ കൂ​ട്ടു​മാ​ത, ഐ​റി​ൻ പോ​ൾ, മാ​ത്യു വ​ർ​ഗീ​സ്, മാ​ത്യു ജോ​ൺ, ഇ​വാ​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി വി​കാ​രി ഫാ. ​ജോ​ർ​ജ് ചെ​റി​യാ​ൻ (ദി​ലീ​പ് അ​ച്ച​ൻ) സെ​ക്ര​ട്ട​റി അ​ന്ന സാം, ​ട്ര​ഷ​റ​ർ ബി​ജു പ​ണി​ക്ക​ർ എ​ന്നി​വ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

ഐ​റി​ൻ പോ​ൾ കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, തീം, ​പ്ര​ഭാ​ഷ​ക​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കുവ​ച്ചു.കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ മാ​ത്യു വ​ർ​ഗീ​സ് ന​ൽ​കി.

 

Latest News

Corehub Up