Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ben Duckett

കി​വീ​സ് ഉ​യ​ർ​ത്തി​യ​ത് റ​ൺ​മ​ല; ബാ​സ്ബോ​ൾ വെ​ടി​ക്കെ​ട്ടു​മാ​യി ഇം​ഗ്ല​ണ്ട്

നോട്ടിംഗ്ഹാം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തി​രി​ച്ച​ടി​ക്കു​ന്നു. ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 438 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ന്യൂ​സി​ല​ൻ​ഡി​നേ​ക്കാ​ൾ 215 റ​ൺ​സ് മാ​ത്രം പി​ന്നി​ലാ​ണ് ഇ​പ്പോ​ൾ ആ​തി​ഥേ​യ​ർ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ന്യൂ​സി​ല​ൻ​ഡി​ന് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ർ​മാ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ടോം ​ലാ​ഥ​വും ഡെ​വോ​ൺ കോ​ൺ​വേ​യും ചേ​ർ​ന്ന് 317 റ​ൺ​സി​ന്‍റെ വ​മ്പ​ൻ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ലാ​ഥം 151 റ​ൺ​സും കോ​ൺ​വേ 157 റ​ൺ​സു​മെ​ടു​ത്ത് പു​റ​ത്താ​യി. എ​ന്നാ​ൽ ഈ ​മി​ക​ച്ച അ​ടി​ത്ത​റ​യ്ക്ക് ശേ​ഷം മ​ധ്യ​നി​ര​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ബൗ​ള​ർ​മാ​ർ ശ​ക്മാ​യി തി​രി​ച്ചു​വ​ന്നു. നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബെ​ൻ സ്റ്റോ​ക്സാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ 438 റ​ൺ​സി​ൽ ഒ​തു​ക്കാ​ൻ ഇം​ഗ്ല​ണ്ടി​നെ സ​ഹാ​യി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നാ​യി ഓ​പ്പ​ണ​ർ ബെ​ൻ ഡ​ക്ക​റ്റ് ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യോ​ടെ ന​യം വ്യ​ക്ത​മാ​ക്കി. വെ​റും 99 പ​ന്തി​ൽ നി​ന്ന് 113 റ​ൺ​സാ​ണ് ഡ​ക്ക​റ്റ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ 74 റ​ൺ​സോ​ടെ ജേ​ക്ക​ബ് ബെ​ഥ​ലും 21 റ​ൺ​സോ​ടെ ജോ ​റൂ​ട്ടും ക്രീ​സി​ലു​ണ്ട്.

Latest News

Corehub Up