Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengalPolitics

തൃ​ണ​മൂ​ൽ വി​മ​ത​ർ​ക്ക് തി​രി​ച്ച​ടി; ഋ​ത​ബ്ര​ത ബാ​ന​ർ​ജി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് പ​ദ​വി ന​ഷ്ട​മാ​യി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​ധി​കാ​ര​പ്പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. വി​മ​ത നേ​താ​വാ​യ ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി നി​യ​മി​ച്ച സ്പീ​ക്ക​റു​ടെ ഉ​ത്ത​ര​വ് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ജ​സ്റ്റീ​സ് കൃ​ഷ്ണ റാ​വു അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ബെ​ഞ്ചാ​ണ് നി​ർ​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഋ​ത​ബ്ര​ത​യു​ടെ നി​യ​മ​നം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ഷ​യം പു​നഃ​പ​രി​ശോ​ധി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന​കം പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സ്പീ​ക്ക​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ രൂ​പ​പ്പെ​ട്ട ഭി​ന്ന​ത​യാ​ണ് പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ലേ​ക്ക് വ​ള​ർ​ന്ന​ത്. മു​തി​ർ​ന്ന എം​എ​ൽ​എ സോ​വ​ൻ​ദേ​വ് ചാ​റ്റോ​പാ​ധ്യാ​യി​യെ​യാ​ണ് മ​മ​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. 

എ​ന്നാ​ൽ വി​മ​ത എം​എ​ൽ​എ​മാ​ർ ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ ആ ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്പീ​ക്ക​ർ ഋ​ത​ബ്ര​ത​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഈ ​തീ​രു​മാ​ന​മാ​ണ് പി​ന്നീ​ട് നി​യ​മ​പോ​രാ​ട്ട​ത്തി​ന് വ​ഴി​വെ​ച്ച​ത്. സ്പീ​ക്ക​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് തൃ​ണ​മൂ​ൽ എം​എ​ൽ​എ​യാ​യ സോ​വ​ൻ​ദേ​വ് ചാ​റ്റോ​പാ​ധ്യാ​യി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

Latest News

Corehub Up