യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.
കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.
രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.