ചാവക്കാട്: ജനസേവനകേന്ദ്രത്തിലെ ജീവനക്കാരിയായ യുവതിയുടെ തലയ്ക്കടിച്ച് മാല പൊട്ടിച്ച സംഭവത്തില്‍ ബംഗാളി പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശിയായ ഗൗതം പാലി (47) നെയാണ് സിഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29-ന് വൈകിട്ടാണ് പാലയൂർ റോഡിലെ ജനസേവാകേന്ദ്രത്തിലെ ജീവനക്കാരി പുന്നയൂര്‍ക്കുളം ആല്‍ത്തറ ചെറായി ഇട്ടിലായില്‍ രജനി(43)യെ പ്രതി മാരകായുധവുമായെത്തി തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. തലയ്ക്കു സാരമായി പരിക്കേറ്റ രജനി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.എസ്ഐ. പ്രീത ബാബു, സീനിയര്‍ സിപിഒ സജീവന്, സിപിഒമാരായ രജിത്ത്, പ്രദീപ് എന്നിവരും അറസ്റ്റ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.