Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruFoodie

Video

നാ​ര​ങ്ങാ​വെ​ള്ള​ത്തി​നും ഗ്യാ​സ് ചാ​ർ​ജോ?; വി​ചി​ത്ര​മാ​യ 'ഗ്യാ​സ് ക്രൈ​സി​സ് ചാ​ർ​ജു​മാ​യി' ഒ​രു റെ​സ്റ്റോ​റ​ന്‍റ്

ബം​ഗ​ളൂ​രു​വി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ നി​ന്ന് വി​ചി​ത്ര​മാ​യ ബി​ല്ലു​ക​ൾ വ​രു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ങ്കി​ലും, ന​ഗ​ര​ത്തി​ലെ തി​യോ ക​ഫേ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ര​ണ​ത്താ​ലാ​ണ്. 

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന വാ​ദ​മു​യ​ർ​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബി​ല്ലി​ൽ അ​ഞ്ച് ശ​ത​മാ​നം അ​ധി​ക തു​ക ഈ​ടാ​ക്കി​യ​താ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. 

"എ​ക്സ്ട്രാ ഗ്യാ​സ് ക്രൈ​സി​സ് ചാ​ർ​ജ്" എ​ന്ന പേ​രി​ൽ ഈ ​അ​ധി​ക തു​ക ഈ​ടാ​ക്കി​യ ബി​ല്ലി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ക​ഫേ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. 

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ൽ ത​ന്നെ​യും അ​ത് പ​രി​ഹ​രി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന വാ​ദ​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഉ​യ​ർ​ത്തു​ന്ന​ത്. 
ഇ​തി​ലേ​റ്റ​വും വി​രോ​ധാ​ഭാ​സ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത് മി​ന്‍റ് ലെ​മ​ണേ​ഡ് എ​ന്ന പാ​നീ​യ​ത്തി​ന് പോ​ലും ഈ ​ഗ്യാ​സ് ചാ​ർ​ജ് ഈ​ടാ​ക്കി എ​ന്ന​താ​ണ്. 

പാ​ച​ക​വാ​ത​കം ഒ​ട്ടും ഉ​പ​യോ​ഗി​ക്കാ​തെ ത​യ്യാ​റാ​ക്കാ​വു​ന്ന ഒ​രു പാ​നീ​യ​ത്തി​ന് മേ​ൽ ഇ​ത്ത​ര​മൊ​രു സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് പ​ക​ൽ​ക്കൊ​ള്ള​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. 

ഇ​ത്ത​രം അ​ധി​ക ചാ​ർ​ജു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് പ​ക​രം ഉ​പ​ഭോ​ക്തൃ കോ​ട​തി​ക​ളെ സ​മീ​പി​ക്ക​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. 

സ​ർ​വീ​സ് ചാ​ർ​ജും ജി​എ​സ്ടി​യും അ​ട​ക്കം എ​ല്ലാ നി​കു​തി​ക​ളും ഈ​ടാ​ക്കി​യ ശേ​ഷം വീ​ണ്ടും ഇ​ത്ത​രം പ്ര​ത്യേ​ക ചാ​ർ​ജു​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം. 

ഓ​രോ പ്ര​തി​സ​ന്ധി​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പോ​ക്ക​റ്റ് കീ​റാ​നു​ള്ള അ​വ​സ​ര​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും ഈ ​വാ​ർ​ത്ത​യോ​ടൊ​പ്പം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up