Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruNews

Video

സിഗ്നലിലെ ഹോൺ അടി പ്രകോപിപ്പിച്ചു; ബൈക്ക് യാത്രികന് പൊതുമധ്യത്തിൽ ക്രൂരമർദ്ദനം

ബെം​ഗ​ളൂ​രു ഇ​ന്ദി​രാ​ന​ഗ​റി​ലെ തി​ര​ക്കേ​റി​യ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് നേ​രെ ആ​ഡം​ബ​ര കാ​ർ യാ​ത്ര​ക്കാ​ര​ൻ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം സി​ഗ്ന​ലി​ൽ ചു​വ​പ്പ് ലൈ​റ്റ് വീ​ണ് കി​ട​ന്ന​പ്പോ​ൾ, മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​യി ബൈ​ക്കു​കാ​ര​ൻ ഹോ​ൺ അ​ടി​ച്ച​താ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പൊ​തു​മ​ധ്യ​ത്തി​ൽ വെ​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ൽ നി​ന്ന് ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു.

വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ്മ​ൺ നാ​യി​ക് എ​ന്ന വ്യ​ക്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ബെം​ഗ​ളൂ​രു പൊ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

അ​ക്ര​മം അ​തി​രു​ക​ട​ന്ന​തോ​ടെ ചു​റ്റും​കൂ​ടി​യ നാ​ട്ടു​കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്രി​ക​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ണ​ത്തി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ന്‍റെ​യും പേ​രി​ൽ റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന ഇ​ത്ത​രം ഗു​ണ്ടാ​യി​സ​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

 

National

ഇൻസ്റ്റഗ്രാം സൗഹൃദം അക്രമത്തിൽ അവസാനിച്ചു; യുവതിയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ ബെം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദ​ത്തി​ലാ​യ ന​വീ​ൻ കു​മാ​ർ എ​ന്ന യു​വാ​വാ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ഇ​രു​വ​രും ഓ​ൺ​ലൈ​ൻ വ​ഴി പ​രി​ച​യ​പ്പെ​ട്ട​തും തു​ട​ർ​ന്ന് പ​തി​വാ​യി സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി സൗ​ഹൃ​ദം നി​ല​നി​ർ​ത്തി​യി​രു​ന്ന​തും.

എ​ന്നാ​ൽ ഈ ​സൗ​ഹൃ​ദം പ്ര​ണ​യ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച ന​വീ​ൻ യു​വ​തി​യോ​ട് ത​ന്‍റെ ഇ​ഷ്ടം തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. ഈ ​അ​ഭ്യ​ർ​ഥ​ന യു​വ​തി ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ് യു​വാ​വി​നെ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ യു​വ​തി താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ന്നി​ൽ കാ​റി​ലെ​ത്തി​യ ന​വീ​ൻ, അ​വി​ടെ വെ​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

മ​ർ​ദ​ന​മേ​റ്റ് നി​ല​ത്തു വീ​ണ പെ​ൺ​കു​ട്ടി​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ആ​ക്ര​മ​ണ​ത്തി​നി​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. പ​ട്ടാ​പ്പ​ക​ൽ ആ​ൾ​ക്കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ഈ ​ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.

പെ​ൺ​കു​ട്ടി സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ച്ചി​ട്ടും ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ ആ​രും ത​ന്നെ ഇ​ട​പെ​ടാ​നോ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​നോ ത​യ്യാ​റാ​യി​ല്ല എ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

അ​ക്ര​മ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നെ സ​ഹാ​യി​ച്ചു.

അ​ക്ര​മ​ത്തി​ന്‍റെ ഭീ​ക​ര​ത വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up