കോഴിക്കോട്: അഗ്രോ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) 2022-2026 വർഷത്തെ കേരളത്തിലെ മികച്ച എഫ്പിഒ (ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ) ആയി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഇരിട്ടി കുന്നോത്ത് പ്രവർത്തിക്കുന്ന ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയെ തെരഞ്ഞെടുത്തു.
കോഴിക്കോട് പി. കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന കോൺക്ലേവിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അവാർഡ് ദാനം നിർവഹിച്ചു. കമ്പനി ചെയർമാൻ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മാനേജിംഗ് ഡയറകടർ ഫാ. ബെന്നി നിരപ്പേൽ, കമ്പനി ഡയറക്ടർമാരായ പി.ടി. ജോസ്, ജോളി അലക്സ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 8000 ലേറെ അംഗങ്ങളുള്ള ബയോമൗണ്ടൻ കമ്പനി കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ കർഷകരുടെ ക്ഷേമത്തിനായി ചെയ്യുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ സമ്മേളനം പ്രശംസിച്ചു.