വായാട്ടുപറമ്പ്: തലശേരി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ആന്റി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയൻ( എഡിഎസ്യു) ബെസ്റ്റ് സ്കൂൾ അവാർഡ് ഹൈസ്കൂൾ വിഭാഗത്തിൽ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ കരസ്ഥമാക്കി.
ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിൽ മെമെന്റോയും കാഷ് അവാർഡും മുഖ്യാധ്യാപകൻ ബിജു സി. ഏബ്രാഹം, അതിരൂപത ഓർഗനൈസർ ടോണിസ് ജോർജ്, ആനിമേറ്റർമാരായ മിനി ഫ്രാൻസിസ്, സിസ്റ്റർ ബിന്ദു ഫിലിപ്പ്, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് അതിരൂപത എഡിഎസ്യു ഡയറക്ടർ ഫാ. ജിതിൻ വയലുങ്കലിൽ നിന്ന് ഏറ്റുവാങ്ങി.