നിവിൻ പോളിയുടെ ബത്ലഹേം കുടുംബയൂണിറ്റ് ആളുകളുടെ മനസ് കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. മലയാള സിനിമ ചരിത്രത്തിൽ സകല റിക്കാര്ഡുകളും ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്.
‘ലോക’യുടെ ആഗോള കലക്ഷനായ 302.65 കോടിയെ മറികടന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 305 കോടി നേടിയാണ് കുതിപ്പ് തുടരുന്നത്.
ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമായി ബെത്ലഹേം. അതിവേഗം മുന്നൂറ് കോടി നേടുന്ന മലയാളത്തിലെ ആദ്യത്തെ സിനിമകൂടിയായി ബെത്ലഹേം. ലോക 45 ദിവസം കൊണ്ടാണ് 300 കോടി ക്ലബ്ബിലെത്തിയത് എങ്കിൽ ബെത്ലഹേംവെറും 24 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.