കോഴിക്കോട്: ലോക ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ 31 ഫോട്ടോജേണലിസ്റ്റുമാരുടെ വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനം ‘ബിയോണ്ട് വേർഡ്സ്’ ബുധനാഴ്ച ആര്ട്ട്ഗാലറിയില് ആരംഭിച്ചു.
കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഫോട്ടോ പ്രദര്‍ശനം നടക്കുന്നത്. ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ സര്‍ക്കസ് കലാകാരന്മാര് ചേര്‍ന്ന് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വരെ പ്രദര്‍ശനം തുടരും. പല സാഹചര്യങ്ങളില്‍, പല ഭാവങ്ങളില്‍ പകര്‍ത്തിയ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സുപ്രധാന ചിത്രങ്ങളാണിവ.